ഹൃദയാഘാതം: കാഞ്ഞിരപ്പള്ളി സ്വദേശി ഖത്തറില്‍ മരിച്ചു

ഹൃദയാഘാതം: കാഞ്ഞിരപ്പള്ളി സ്വദേശി ഖത്തറില്‍ മരിച്ചു

കോട്ടയം: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഖത്തറില്‍ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി കരിയില്‍ തോമസ് മാത്യു (23)ആണ് മരിച്ചത്. ഹോളിഡേ വില്ല ഹോട്ടലില്‍ ഷെഫ് ആയി ജോലി ചെയ്തു വരികയായിരുന്നു.

മാത്യു കുട്ടി, ഷേര്‍ലി മാത്യു ദമ്പതികളുടെ മകനാണ് മരിച്ച തോമസ് മാത്യു.

പ്രവാസി വെല്‍ഫയര്‍ കള്‍ചറല്‍ ഫോറം റീപാട്രിയേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അല്‍ബിന്‍ മാത്യു (സഹോദരന്‍-ഖത്തര്‍), മെയ് മോള്‍ മാത്യു (സഹോദരി).


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.