പാല: റാഞ്ചി നവാഠാട് ഇടവകയിൽ രക്തസാക്ഷിത്വം വഹിച്ച ഫാദർ ജെയിംസ് കോട്ടായിൽ എസ്.ജെ യുടെ 57-ാം ചരമ വാർഷികാചരണം പാലാ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് തുരുത്തിപ്പള്ളിയിൽ നടന്നു. ഇടവക വികാരി ഫാദർ ജോസ് നെല്ലിക്ക തെരുവിൽ വിശുദ്ധ കുർബാനയ്ക്കും ഒപ്പീസിനും നേതൃത്വം നൽകി.
വലക്കാവ് സെൻ്റ് ജോസഫ് ദേവാലയത്തിൽ ജൂലൈ 13 ന് നടന്ന ചരമവാർഷിക ആഘോഷത്തിനും വിശുദ്ധ കുർബാനക്കും ഒപ്പീസിനും ഫാ മാത്യം കോട്ടായിൽ സിഎംഎഫ് നേതൃത്വംനൽകി. തുടർന്ന് നടന്ന അനുസ്മരണത്തിൽ ജോയി കോട്ടായിൽ വലക്കാവ് സ്വാഗതം പറഞ്ഞു. ഫാ. മാത്യു കോട്ടായിൽ ജെയിംസച്ചൻ്റെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ച് സംസാരിച്ചു. തുടർന്ന് കോട്ടായിൽ കുടുംബയോഗം സെക്രട്ടറി സിജു കോട്ടായിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
കോട്ടായിൽ കുടുംബയോഗം പ്രിസിഡൻ്റ് രാജേഷ് ജെയിംസ് കോട്ടായിൽ മുഖ്യപ്രഭാഷണവും നടത്തി. ട്രഷറർ ജോമി കോട്ടായിൽ ആശംസകൾ നേർന്നു. സിസ്റ്റർ ലിസി ജോസ് തോപ്പിൽ എസ്.സി.വി ആശംസകൾ നേർന്നു. തുടർന്ന് സിസ്റ്റർ സ്റ്റെഫി സെൻ്റ് മർത്താസ് കോൺഗ്രികേഷൻ ആശംസകൾ നേർന്നു. ഡോ. ഷിബു കോട്ടായിൽ കോഴിക്കോട് അംശംസകൾ അപ്പിച്ചു. സോണി ബാബു കോട്ടായിൽ വടക്കഞ്ചേരി തൃശൂർ അംശസകൾ അർപ്പിച്ചു. ചെറിയാൻ കോട്ടായിൽ വയനാട് ജിനു കോട്ടായിൽ വലക്കാവ് കൃതജ്ഞത അർപ്പിച്ചു.
ഫാദർ ജെയിംസ് കോട്ടായിൽ എസ്.ജെ
പാലാ രൂപതയിലെ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് തുരുത്തി പള്ളി ഇടവകയിലാണ് ഫാദർ ജെയിംസ് കോട്ടായിൽ എസ്.ജെ യുടെ ജനനം. കാട്ടാമ്പാക്ക് കോട്ടായിൽ ചാക്കോയുടെയും കുറവിലങ്ങാട് ഇടവക മാപ്പിള പറസിൽ മറിയത്തിൻ്റെയും മകനായി 1915 നവംബർ 15 ന് ജനിച്ചു. തിരുവനന്തപുരത്ത് ഇൻ്റെർ മീഡിയേറ്റ് പാസയ ശേഷം ചോട്ടാ നാഗ്പൂർ ഈശോ സഭാ മിഷനിൽ ചേർന്നു 1948 നവംബർ ഒന്നിന് കർസിയോoഗിൽ പൗരോഹിത്യം സ്വീകരിച്ചു ഈശോ സഭയിൽ പുരോഹിതനായി. ബിറു വിലും ജഷ്പൂർ(രുപതയിലും) മിഷൻ പ്രവർത്തനം നടത്തി. സംങ്ങ് തോളി (ഷിംഡേഗാ) രൂപത സെൻറ് മേരീസ് ഹൈസ്ക്കൂളിൻ്റെ മിനിസ്റ്ററായും സേവനം അനുഷ്ഠിച്ചു.
ആദിവാസികളുടെ വിദ്യാഭ്യാസ സാമൂഹ്യ സാമ്പത്തിക ആത്മിക പുരോഗതികൾക്കായി ഫാദർ ജെയിംസ് തൻ്റെ ജീവിതം ബലിയർപ്പിക്കുകയായിരുന്നു. ജൂലൈ 13 രാത്രി റോസാ മിസ്റ്റിക്കാമിതാവിൻ്റെ ദിവസമാണ് ഫാദർ ജെയിംസ് അക്രമണത്തിന് ഇരയായത്. ആദിവാസികളുടെ പുരോഗതിയെ തടയിടനായി സഭാ വിരോധികൾ ഫാ. ജെയിംസിനെ വധിക്കാനായി വാടക കൊലയാളികളെ ഏർപ്പാടു ചെയ്തു. 13കുത്തുകളേറ്റ അദേഹത്തെ മാണ്ടറിലുള്ള ഹോളി ഫാമിലി ഹോസ്പിറ്റൽ ഇപ്പാൾ (ലീവൻസ് ഹോസ്പിറ്റൽ) എത്തിച്ചു. ഡോക്ടർമാരും നഴ്സുമാരും കിണഞ്ഞു ശ്രമിച്ചു ശ്വാസകോശത്തിൽനിന്നുള്ള രക്തപ്രവാഹത്തെ നിർത്തി ജീവൻ രക്ഷിക്കാൻ തന്നെ വകവരുത്തിയവരോട് ക്ഷമിച്ചു കൊണ്ട് ജൂലൈ 16 ന് കർമ്മല മാതാവിൻ്റെ തിരുന്നാൾ ദിനം ഫാദർ ജെയിംസ് കോട്ടായിൽ യാത്രയായി. മാണ്ടർ പള്ളിയുടെ സിമിത്തേരിയിൽ അടക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.