ഓട്ടവ: കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ മിൽകോവിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഡ്രൈവർ ഉൾപ്പെടെ നാലുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള സഹോദരങ്ങളായ ഹർമൻ സോമൽ (23), നവ്‌ജോത് സോമൽ (19), സംഗ്രൂർ ജില്ലയിലെ സമാനയിൽ നിന്നുള്ള രശ്ംദീപ് കൗർ (23) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ടയർ ഊരിപ്പോവുകയും ഹൈവേയിൽ നിന്ന് തെന്നിമാറുകയുമായിരുന്നു. വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ മൂന്ന് യാത്രക്കാരും പരിക്കേറ്റ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ജൂലൈ 27ന് രാത്രി 9:35-ന് കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ മിൽ കോവിലെ ഹൈവേ രണ്ടിൽ ആയിരുന്നു അപകടമെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) പറഞ്ഞു. വാഹനത്തിൻ്റെ ടയർ ഊരിപ്പോയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധികൃതർ അപകടത്തിൻ്റെ കൃത്യമായ കാരണം അന്വേഷിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ വിദ്യാർഥികളുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ സഹായിക്കുന്നതിനായി ഒരു GoFundMe ഓൺലൈൻ ധനസമാഹരണ പേജ് സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.