രക്ഷാ പ്രവര്‍ത്തനത്തിന് സഹായം വാഗ്ദാനം ചെയ്ത് സ്റ്റാലിന്‍; രാഹുലും പ്രിയങ്കയും വയനാട്ടിലെത്തും

രക്ഷാ പ്രവര്‍ത്തനത്തിന് സഹായം വാഗ്ദാനം ചെയ്ത് സ്റ്റാലിന്‍; രാഹുലും പ്രിയങ്കയും വയനാട്ടിലെത്തും

ചെന്നൈ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.

ദുരന്തത്തില്‍ അനുശോചനം അറിയിച്ച അദേഹം ഈ പ്രതിസന്ധി ഘട്ടത്തില്‍ അയല്‍ സംസ്ഥാനമായ കേരളത്തിന് യന്ത്ര സാമഗ്രികളും മാനവ ശേഷിയും ഉള്‍പ്പടെ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പറഞ്ഞു.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ നിരവധി ആളുകള്‍ മരിക്കാനിടയായത് വേദനാജനകമാണ്. പ്രദേശത്ത് ഇപ്പോഴും അനവധി ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ത്വരിത ഗതിയിലുള്ള രക്ഷാ പ്രവര്‍ത്തനത്തിലൂടെ ഇവരെയെല്ലാം രക്ഷപ്പെടുത്താനാവുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിക്കും. പരാമാവധി ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും രാഹുലും പ്രിയങ്കയും ഉള്‍പ്പടെയുള്ളവര്‍ ദുരന്തഭൂമി സന്ദര്‍ശിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

വന്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടകൈയില്‍ ഇതുവരെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് കടക്കാനായിട്ടില്ല. മുണ്ടകൈയില്‍ വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിവരം. അതിനിടെ രക്ഷാ പ്രവര്‍ത്തനത്തിന് എയര്‍ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ രണ്ട് ഹെലികോപ്റ്ററുകള്‍ കാലാവസ്ഥ പ്രതികൂലമായതോടെ വയനാട്ടില്‍ ഇറങ്ങാനാകാതെ തിരിച്ചു പോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.