സാക്ഷരതാ മിഷനിൽ കരാർനിയമനം നേടിയവരെ ഉയർന്ന സ്കെയിലിൽ സ്ഥിരപ്പെടുത്താൻ നീക്കം

സാക്ഷരതാ മിഷനിൽ കരാർനിയമനം നേടിയവരെ ഉയർന്ന സ്കെയിലിൽ സ്ഥിരപ്പെടുത്താൻ നീക്കം

തിരുവനന്തപുരം: സാക്ഷരതാ മിഷനിൽ കരാർ നിയമനം നേടിയവരെ ഉയർന്ന സ്കെയിലിൽ സ്ഥിരപ്പെടുത്താൻ നീക്കം. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, അസിസ്റ്റന്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികകളിൽ ജോലിചെയ്യുന്നവർ ഉൾപ്പെടെ എൺപതോളം പേരെ സ്ഥിരപ്പെടുത്താനുള്ള ശുപാർശയാണ് സർക്കാർ പരിഗണിക്കുക. വൈകാതെ ഇത് മന്ത്രിസഭയുടെ അംഗീകാരത്തിനെത്തും.

സാക്ഷരതാ മിഷന്റെ ജില്ലാതല പ്രവർത്തനങ്ങളുടെ സാമ്പത്തികവും ഭരണപരവുമായ പൂർണ ചുമതല ജില്ലാ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കാണ്. ഇതിന് പുറമേയാണ് പദ്ധതി പ്രവർത്തനങ്ങളുടെ ചുമതലയ്ക്കായി ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർമാരെയും അസിസ്റ്റന്റ് പ്രോജക്ട് കോ-ഓർഡിനേറ്റർമാരെയും നിയമിച്ചത്.

സാക്ഷരതാ മിഷനിൽ സ്ഥിരപ്പെടുത്താൻ പരിഗണിക്കുന്നവർ ജോലിചെയ്യുന്ന ജില്ലാ കോ-ഓർഡിനേറ്റർ, അസി. കോ-ഓർഡിനേറ്റർ തസ്തികകളെ കരാർ തസ്തികകളായി അംഗീകരിച്ചത് 2013-ലാണ്. ജില്ലാ കോ-ഓർഡിനേറ്റർക്ക് 42,300 രൂപയും അസി. കോ-ഓർഡിനേറ്റർക്ക് 34,600 രൂപയുമാണ് നിലവിലെ ശമ്പളം. 2006-ലാണ് ഈ തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകിയത്. പ്രോജക്ട് കോ-ഓർഡിനേറ്റർമാർക്ക് അധ്യാപകയോഗ്യത നിഷ്കർഷിച്ചിട്ടില്ല. എന്നിട്ടും അധ്യാപകർക്കുള്ള വേതനമാണ് നൽകുന്നത്. 2016 സെപ്റ്റംബറിലും 2019 ജൂണിലുമായി രണ്ടുഘട്ടമായാണ് ശമ്പളം ഉയർത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.