ഒളിമ്പിക്സിലെ സ്വർണ മെഡൽ നേട്ടം; ത്രീയേക ദൈവത്തെ മഹത്വപ്പെടുത്തിയും വിശ്വാസം പ്രഘോഷിച്ചും നൊവാക് ജോക്കോവിച്ച്

ഒളിമ്പിക്സിലെ സ്വർണ മെഡൽ നേട്ടം; ത്രീയേക ദൈവത്തെ മഹത്വപ്പെടുത്തിയും വിശ്വാസം പ്രഘോഷിച്ചും നൊവാക് ജോക്കോവിച്ച്

പാരിസ്: ഒളിമ്പിക്സിലെ ക്രൈസ്തവ അവഹേളനത്തിന്റെ വിവാദങ്ങൾ തുടരുന്നതിനിടെ ത്രീയേക ദൈവത്തെ മഹത്വപ്പെടുത്തി പുരുഷ വിഭാഗം ടെന്നിസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നൊവാക് ജോക്കോവിച്ച്. കഴുത്തിൽ ധരിച്ചിരിന്ന കുരിശ് രൂപം പുറത്തേക്ക് എടുത്ത് കാണികളെ കാണിച്ചും ജോക്കോവിച്ച് തന്റെ ക്രൈസ്തവ വിശ്വാസം ഉറക്കെ പ്രഘോഷിച്ചു.
ഞായറാഴ്ച നടന്ന പുരുഷ സിംഗിൾസ് ഫൈനൽ മത്സരത്തിൽ സ്‌പെയിനിന്റെ കാർലോസ് അൽക്കരാസിനെയാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. മെഡൽ നേട്ടത്തോടെ ടെന്നിസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഒളിമ്പിക് ചാമ്പ്യനെന്ന റെക്കോർഡും ജോക്കോവിച്ച് സ്വന്തമാക്കി.

വിജയിച്ച ഉടനെ തന്നെ സ്റ്റേഡിയത്തിൽ മുട്ടുകുത്തി കരഞ്ഞുക്കൊണ്ട് പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും നന്ദിയർപ്പിക്കുന്ന വീഡോയകളും സോഷ്യലിടങ്ങളിൽ വൈറലാവുന്നുണ്ട്. മെഡൽ സ്വീകരിക്കാൻ ഒരുങ്ങിയപ്പോഴും ലോക സൂപ്പർ താരം ത്രീത്വ സ്തുതി അർപ്പിച്ചിരുന്നു.

അതേ സമയം സ്വർണം നേടിയതും തന്റെ കുടുംബത്തിന് അടുത്തേക്കാണ് ജോക്കോവിച്ച് ഓടിയെത്തിയത്. ഗ്യാലറിയിലിരുന്ന മകളെ താരം കെട്ടിപ്പിടിച്ച് കരഞ്ഞു. ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം. ഒളിമ്പിക്സിലെ മെഡൽ നേട്ടം മറ്റൊരു റെക്കോർഡിനും ജോക്കോവിച്ചിനെ ഉടമയാക്കി. സ്റ്റെഫി ഗ്രാഫ്, ആന്ദ്രേ അഗാസി, സെറീന വില്യംസ്, റാഫേല്‍ നദാല്‍ എന്നിവര്‍ക്ക് ശേഷം എല്ലാ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും ഒളിമ്പിക് സ്വര്‍ണവും (കരിയര്‍ ഗോള്‍ഡന്‍സ്ലാം) നേടുന്ന താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.