ഇന്ത്യന്‍ പൗരന്മാര്‍ ലിബിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

 ഇന്ത്യന്‍ പൗരന്മാര്‍ ലിബിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ ലിബിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ലിബിയയിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ലിബിയയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി.

ലിബിയയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് മുന്നറിയിപ്പ്. ലിബിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ റോഡ് മുഖേനയുള്ള അന്തര്‍ പ്രവിശ്യ യാത്രകള്‍ ഒഴിവാക്കണം. സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. ഇന്ത്യയില്‍ നിന്നും ലിബിയയിലേക്കുള്ള യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തി.

സഹായം ആവശ്യമായ അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെ എമര്‍ജന്‍സി ഫോണ്‍ നമ്പറായ +218943992046ല്‍ ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അരക്ഷിതാവസ്ഥയാണ് ലിബിയയില്‍ നിലനില്‍ക്കുന്നത്. ലിബിയയില്‍ നടക്കുന്ന സംഘര്‍ഷങ്ങളും സുരക്ഷാ വെല്ലുവിളികളും മറ്റ് അന്തര്‍ദേശീയ പ്രശ്നങ്ങളും മുന്‍നിര്‍ത്തിയാണ് വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബ്രിട്ടണില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് യുകെയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.