കായികപരമായ കഴിവുകളോടൊപ്പം ആത്മീയതയെയും മുറുകെപ്പിടിച്ച് ഹൂസ്റ്റൺ ഇന്റർ പാരീഷ് സ്‌പോർട്‌സ് ഫെസ്റ്റ്

കായികപരമായ കഴിവുകളോടൊപ്പം ആത്മീയതയെയും മുറുകെപ്പിടിച്ച് ഹൂസ്റ്റൺ ഇന്റർ പാരീഷ് സ്‌പോർട്‌സ് ഫെസ്റ്റ്

ഹൂസ്റ്റൺ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ കീഴിലുള്ള ടെക്‌സാസ് - ഒക്‌ലഹോമ റീജിയനിലെ പാരീഷുകൾ സംയുക്തമായി സംഘടിപ്പിച്ച ഇന്റർ പാരീഷ് സ്‌പോർട്‌സ് ഫെസ്റ്റിന് സമാപനം. ഓഗസ്റ്റ് ഒന്ന് മുതൽ നാല് വരെ നടന്ന ഇന്റർ പാരീഷ് സ്‌പോർട്‌സ് ഫെസ്റ്റിൽ കുട്ടികൾ കായികപരമായ കഴിവുകൾ പ്രകടിപ്പിച്ചപ്പോഴും ആത്മീയതയെയും മുറുകെ പിടിച്ചു എന്നത് ശ്രദ്ധേയമായി. അന്തർദേശിയ ദിവ്യകാരുണ്യ കോൺ​ഗ്രസ് നടക്കുന്ന വർഷമായതിനാൽ വിശുദ്ധ കുർബാന എഴുന്നുള്ളിച്ച് വെച്ച് നടത്തിയ ആരാധനയിൽ മുതിർന്നവരോടൊപ്പം കുട്ടികളും പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് സിൽവി സന്തോഷ് എന്ന വീട്ടമ്മ പങ്കിട്ട ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

കുറിപ്പിങ്ങനെ

കുറച്ച് ദിവസങ്ങളായി ഞങ്ങൾ Houston ൽ ആണ്. Texas-oklahoma region ലുള്ള 8 സിറോ-മലബാർ ഇടവകകൾ തമ്മിലുള്ള Inter-parish sports festival (IPSF) നടക്കുകയാണ്. ഓഗസ്റ്റ് 1-4 വരെയുള്ള പരിപാടികൾ എല്ലാം host ചെയ്യുന്നത് St Joseph Syro- മലബാർ ഇടവകയാണ്. കുട്ടികളുടെയും, മുതിർന്നവരുടെയും വാശിയേറിയ മത്സരങ്ങൾ ആണ്.

അതിനോടൊപ്പം വളരെ മനോഹരമായ ഒരു സംഭവം IPSF നടക്കുന്ന എപ്പിസെന്ററിൽ മുഴുവൻ സമയവും എഴുന്നെള്ളിയിരിക്കുന്ന ദിവ്യ കാരുണ്യ നാഥൻ ആണ്. Eucharistic revival നടക്കുന്ന ഈ വർഷം ഇതിനു വലിയ ഒരു സാക്ഷ്യം ഈ ഇടവകക്ക് കൊടുക്കാനാകുമോ? ഈശോ ഏകനല്ല ഇവിടെ, മുഴുവൻ നേരവും ആരാധന അർപ്പിക്കുന്ന പല കോൺഗ്രിഗേഷനിൽ പെട്ട സിസ്റ്റേഴ്സ്നോടൊപ്പം പല മാതാപിതാക്കളും കുട്ടികളും കൂടെയുണ്ട്.

അതോടൊപ്പം തന്നെ ഇവിടെ തന്നെ വളരെ മനോഹരമായ സിറോ- മലബാർ അൾത്താരയും ഒരുങ്ങിയിട്ടുണ്ട്! വെള്ളിയാഴ്ച രാത്രി Bishop Joy ആലപ്പാട്ടിന്റെയും, Bishop Jacob അങ്ങാടിയത്തിന്റെയും നേതൃത്വത്തിൽ നടന്ന അതിമനോഹരമായ മലയാളം- ഇംഗ്ലീഷ് കുർബ്ബാനയിൽ 11 പുരോഹിതർ കൂടി ഉണ്ടായിരുന്നു. National Eucharistic കോൺഗ്രസ് ന്റെ ഒരു ചെറിയ മിനി setup പോലെ തോന്നി stadium ൽ നടന്ന വി: കുർബ്ബാന.

St Joseph ദേവാലയത്തിൽ ഇന്ന് ഞായറാഴ്ച്ച, വിയാനി പുണ്യാളന്റെ തിരുനാളിൽ തന്നെ , ഫേസ്ബുക്ക് ഹോമിലികളിലൂടെ വളരെ ശ്രദ്ധേയനായ ബഹുമാനപ്പെട്ട Joseph Alex അച്ചന്റെ മനോഹരമായ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചു. എന്നും ഫേസ്ബുക്കിലൂടെ വായിക്കുന്ന വചന പ്രസംഗം അച്ചന്റെ വാക്കുകളിൽ തന്നെ ശ്രവിക്കാൻ സാധിച്ചു: വളരെ മനോഹരം! ജീവനുള്ള വചനം!

പല കോർട്ടുകളിലും ഈശോയ്ക്ക് സാക്ഷ്യം വഹിയ്ക്കുന്ന കുഞ്ഞുങ്ങളെ കാണാൻ സാധിച്ചു. soccer കളിക്കുമ്പോൾ അവസാനത്തെ കച്ചിതുരുമ്പായ penalty ഗോൾ അടിക്കാൻ നിൽക്കുന്ന പെൺകുട്ടി, എല്ലാവരുടെയും മുമ്പിൽ കുരിശു വരച്ചു കൊണ്ട് ഒറ്റയടി. കളി ജയിച്ചു!