പടിഞ്ഞാറന്‍ മേഖലയിലെ ആരോഗ്യരംഗത്തിന് കരുത്തേകിയാണ് നൂതന സൗകര്യങ്ങളോടെയുള്ള കേന്ദ്രം
അല്‍ ദഫ്ര: യു.എ.ഇയുടെ പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങള്‍ക്കു സമഗ്രമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ അല്‍ ദഫ്രയിലെ ആദ്യ ഡേ സര്‍ജറി സെന്റര്‍ സ്ഥാപിച്ച് മെനയിലെ പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ സേവന ദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്. മദീനത്ത് സായിദിലെ അല്‍ ദഫ്ര മാളില്‍ തുടങ്ങിയ കേന്ദ്രം അല്‍ ദഫ്ര റീജിയണിലെ ഭരണാധികാരിയുടെ പ്രതിനിധി കോടതി അണ്ടര്‍സെക്രട്ടറി നാസര്‍ മുഹമ്മദ് അല്‍ മന്‍സൂരി ഉദ്ഘാടനം ചെയ്തു.
അബുദാബിയിലെ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ നാലാമത്തെ ഡേ സര്‍ജറി സെന്ററാണിത്. അല്‍ ദഫ്രയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി രൂപീകരിച്ചിരിക്കുന്ന സെന്റര്‍ നൂതന പരിശോധന, ചികിത്സാ സംവിധാനങ്ങളിലൂടെ രോഗികള്‍ക്ക് ഉന്നത നിലവാരമുള്ള പരിചരണം ഉറപ്പാക്കുന്നു. സര്‍ജറികള്‍ക്ക് ശേഷം ആശുപത്രിവാസം ഒഴിവാക്കി വേഗത്തിലുള്ള രോഗമുക്തി ഉറപ്പാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഷംഷീര്‍ വയലില്‍, അല്‍ ദഫ്ര റീജിയന്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അലി അല്‍ മന്‍സൂരി; അല്‍-ദഫ്ര പോലീസ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ഹംദാന്‍ സെയ്ഫ് അല്‍-മന്‍സൂരി; ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ബോര്‍ഡ് അംഗങ്ങളായ ഒമ്രാന്‍ അല്‍ ഖൂരി, ഡോ. ഗുവായ അല്‍ നെയാദി, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സിഇഒ ജോണ്‍ സുനില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അല്‍ ദഫ്ര മേഖലയിലെ വര്‍ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഡേ സര്‍ജറി സെന്ററിലൂടെ ലക്ഷ്യമിടുന്നതെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സിഇഒ ജോണ്‍ സുനില്‍ പറഞ്ഞു.
13 സ്‌പെഷ്യാലിറ്റികളില്‍ സമഗ്രമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കേന്ദ്രത്തില്‍ അത്യാധുനിക മെഡിക്കല്‍ സാങ്കേതിക വിദ്യകള്‍ക്കൊപ്പം, സിടി സ്‌കാനുകള്‍, എക്‌സ്-റേകള്‍, അള്‍ട്രാസൗണ്ട്, ഫിസിയോതെറാപ്പി, പുനരധിവാസം എന്നിവയും ലഭ്യമാണ്. പീഡിയാട്രിക് വാക്‌സിനേഷനുകള്‍, കാര്‍ഡിയോളജി, ഫാമിലി മെഡിസിന്‍, എന്‍ഡോക്രൈനോളജി തുടങ്ങിയ പ്രത്യേക മേഖലകളില്‍ ക്രോണിക് ഡിസീസ് മാനേജ്മെന്റ് സേവനങ്ങളുമുണ്ട്.
ഗ്രൂപ്പിന്റെ മുന്‍നിര ഹോസ്പിറ്റലായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിക്ക് (ബിഎംസി) കീഴിലുള്ള അഡ്നോക്കിന്റെ അല്‍ ദന്ന ഹോസ്പിറ്റലുമായി ചേര്‍ന്ന് കേന്ദ്രം പ്രവര്‍ത്തിക്കും. ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ ആരോഗ്യ ബൃഹത്തായ ശൃംഖലയിലൂടെ രോഗികള്‍ക്ക് വിപുലമായ സേവനങ്ങള്‍ ലഭ്യമാക്കാനാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.