പ്രധാനമന്ത്രി വയനാട്ടിലേക്ക്; സന്ദര്‍ശനം ശനിയോ, ഞായറോ: ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും

പ്രധാനമന്ത്രി വയനാട്ടിലേക്ക്; സന്ദര്‍ശനം ശനിയോ, ഞായറോ: ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തും. ശനിയാഴ്ചയോ, ഞായറാഴ്ചയോ ആയിരിക്കും സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിലായിരിക്കും നരേന്ദ്ര മോഡി വയനാട്ടിലേക്ക് പോകുക.

പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി എസ്പിജി സംഘം വയനാട്ടിലെത്തി പരിശോധന ആരംഭിച്ചിരുന്നു. ദുരന്ത മേഖലയില്‍ എത്തുന്ന മോഡി ദുരിത ബാധിത പ്രദേശങ്ങള്‍ ഹെലികോപ്ടറില്‍ സന്ദര്‍ശിക്കും. പിന്നീട് ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യത്തിന് മേല്‍ പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനം നടത്തുമോ എന്നാണ് കേരളം    ഉറ്റു നോക്കുന്നത്.

പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉചിത സമയത്തുണ്ടാകുമെന്നായിരുന്നു മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദേഹം പറഞ്ഞത്. വയനാടിന്റെ അവസ്ഥ പ്രധാനമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തിയതായും ഗവര്‍ണര്‍ പറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.