ആഫ്രിക്കയിൽ കോവിഡിനൊപ്പം എബോളയും

ആഫ്രിക്കയിൽ കോവിഡിനൊപ്പം എബോളയും

കോംഗോ: കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ ബ്യൂട്ടെംബോ നഗരത്തിന് സമീപം എബോള വൈറസ് ബാധ കണ്ടെത്തിയതായി കോംഗോ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി ഒന്നിന് ബിയാന പട്ടണത്തിൽ മാരകമായ എബോള വൈറസിന്റെ ലക്ഷണങ്ങളുള്ള ഒരു സ്ത്രീയെ ബ്യൂട്ടെമ്പോയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഫെബ്രുവരി മൂന്നിന് മരിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ എബോള വൈറസ് ബാധിച്ച ഒരു വ്യക്തിയെ വിവാഹം കഴിച്ചതിലൂടെയാവാം ഇവർക്ക് രോഗബാധ ഉണ്ടായത് എന്ന് കരുതപ്പെടുന്നു .

1976 ൽ കോംഗോയിലെ എബോള നദിക്ക് സമീപം വൈറസ് കണ്ടെത്തിയതുമുതൽ രാജ്യത്ത് പന്ത്രണ്ടാമത്തെ തവണയാണ് ഈ വൈറസ് വ്യാപനം ഉണ്ടാകുന്നത്. പതിനൊന്നാമത്തെ വ്യാപനം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച് ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് ഇപ്പോഴത്തെ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പതിനൊന്നാമത്തെ വ്യാപനത്തിൽ 130 പേരെ വൈറസ് ബാധിക്കുകയും 55 പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു. രോഗചരിത്രത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ മരണപ്പെട്ടത് പത്താമത്തെ വ്യാപനത്തിലാണ് 2,200 ലധികം പേർക്ക് ജീവൻ നഷ്ടമായിരുന്നു.

എബോള വൈറസിന്റെ പ്രകൃതിദത്ത സംഭരണിയാണ് കോംഗോയിലെ മധ്യരേഖാ വനങ്ങൾ. കഠിനമായ ഛർദ്ദിയും വയറിളക്കവും ഉണ്ടാക്കുന്ന ഈ രോഗം ശരീര ദ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് പകരുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ 23,600 പേരെ ബാധിക്കുകയും 681 പേർ കൊല്ലപ്പെടുകയും ചെയ്ത കോവിഡ് -19 ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എബോള വൈറസ് രോഗബാധ കൂടുതൽ സങ്കീർണ്ണമാക്കും. ഈ വർഷം ആദ്യ പകുതിയിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.