നിക്കരാഗ്വേയിലെ വൈദിക വേട്ടയാടൽ തുടർക്കഥയാകുന്നു; രണ്ടാഴ്ചക്കിടെ അറസ്റ്റ് ചെയ്തത് ഒമ്പത് വൈദികരെ

നിക്കരാഗ്വേയിലെ വൈദിക വേട്ടയാടൽ തുടർക്കഥയാകുന്നു; രണ്ടാഴ്ചക്കിടെ അറസ്റ്റ് ചെയ്തത് ഒമ്പത് വൈദികരെ

മനാഗ്വേ: പ്രസിഡൻ്റ് ഡാനിയൽ ഒർട്ടേഗയുടെയും വൈസ് പ്രസിഡൻ്റ് റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണം തുടരുന്ന നിക്കരാഗ്വേയിൽ വൈദികരെ അകാരണമായി അറസ്റ്റ് ചെയ്ത് വീണ്ടും ഭരണകൂട വേട്ട. രണ്ടാഴ്ചക്കിടെ മാത്രം മതഗൽപ, ജുഗാൽപ, എസ്റ്റെലി രൂപതയിൽ നിന്നുള്ള ഒമ്പത് വൈദികരെയും ഡീക്കൻമാരെയും തട്ടിക്കൊണ്ട് പോയതായി അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മൊലിന റിപ്പോർട്ട് ചെയ്തു.

മോൺസിഞ്ഞോർ ഉലിസെസ് വേഗ മാറ്റമോറോസ്, മോൺസിഞ്ഞോർ എഡ്ഗർ സകാസ സിയറ, ഫാദർ വിക്ടർ ഗോഡോയ്, ഫാദർ ജെയ്‌റോ, ഫാദർ മർലോൺ വെലാസ്‌ക്വസ്, ഫാദർ ജാർവിൻ ടോറസ്, ഫാദർ റൗൾ വില്ലെഗാസ്, ഫ്രയർ സിൽവിയോ റൊമേറോ, ഫാദർ ഫ്രൂട്ടോസ് കോൺസ്റ്റാൻ്റിനോ വാലെ സാൽമെറോണും എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്.

പല ഇടവകകളും ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിൽ വേട്ടയാടപ്പെടുന്നുണ്ട്. തടങ്കലിലായ ചില വൈദികരുടെ നിലവിലെ സാഹചര്യത്തെ കുറിച്ച് ഒരു വിവരവുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 24 വർഷമായി മധ്യ അമേരിക്കൻ രാജ്യത്ത് പ്രവർത്തിക്കുന്ന റേഡിയോ മരിയ എന്ന റേഡിയോ സ്റ്റേഷൻ്റെ നിയമപരമായ പദവി ഭരണകൂടം റദ്ദാക്കിയിരിന്നു. 2023 ഫെബ്രുവരിക്കും 2024 ജനുവരിക്കും ഇടയിൽ ഒർട്ടെഗയുടെ ഭരണകൂടം 34 വൈദികരെങ്കിലും നാടുകടത്തിയിട്ടുണ്ടെന്നാണ് നിക്കരാഗ്വേൻ മാധ്യമമായ കോൺഫിഡൻഷ്യലിന്റെ റിപ്പോർട്ടിൽ പറയുന്നത്.

തടവിലാക്കപ്പെട്ടവരിൽ ഭൂരിഭാഗവും മതഗൽപ്പ രൂപതയിലാണ് ശുശ്രൂഷ ചെയ്യുന്നത്. ഭരണകൂടത്തിൻ്റെ ഏകാധിപത്യ നീക്കത്തിന് മുൻപ് മതഗൽപയിൽ 70 വൈദികർ ഉണ്ടായിരുന്നുവെന്ന് മാർത്ത പട്രീഷ്യ മോളിന വെളിപ്പെടുത്തി. നിലവിൽ 22 പേർ മാത്രമേ ബാക്കിയുള്ളൂ. ഏകാധിപത്യ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന ജനത്തിനൊപ്പം നിലകൊണ്ടതിനും നാടുകടത്തുന്നതിന് വിസമ്മതം കാണിച്ചതിന്റെ പേരിലും നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട ബിഷപ്പ് റൊളാൻഡോ അൽവാരസ് 500 ദിവസമാണ് അന്യായമായി തടവിലാക്കപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.