'അങ്ങനെയങ്ങ് ജയിലില്‍ ഇടാനാവില്ല': ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയയ്ക്ക് ജാമ്യം; പുറത്തിറങ്ങുന്നത് 17 മാസത്തിന് ശേഷം

 'അങ്ങനെയങ്ങ് ജയിലില്‍ ഇടാനാവില്ല':  ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയയ്ക്ക് ജാമ്യം; പുറത്തിറങ്ങുന്നത് 17 മാസത്തിന് ശേഷം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് 17 മാസത്തിന് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം ലഭിക്കുന്നത്.

സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത മദ്യനയ കേസുകളില്‍ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സിസോദിയയ്ക്ക് സുപ്രീം കോടതി ജാമ്യം നല്‍കിയത്. സിസോദിയ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഉത്തരവ്.

പരിധിയില്ലാത്ത സമയത്തേക്ക് അപേക്ഷകനെ ജയിലില്‍ നിര്‍ത്തുന്നത് മൗലികാവകാശത്തെ നിഷേധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.