‘ഞങ്ങളുടെ കടങ്ങൾ പൊറുക്കേണമേ, ഞങ്ങൾക്ക് നിന്റെ സമാധാനം നൽകേണമേ’; 2025 ലെ ആഗോള സമാധാന ദിനത്തിനായുള്ള പ്രമേയം പ്രസിദ്ധീകരിച്ച് മാർപാപ്പ

‘ഞങ്ങളുടെ കടങ്ങൾ പൊറുക്കേണമേ, ഞങ്ങൾക്ക് നിന്റെ സമാധാനം നൽകേണമേ’; 2025 ലെ ആഗോള സമാധാന ദിനത്തിനായുള്ള പ്രമേയം പ്രസിദ്ധീകരിച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി: 2025ലെ ലോക സമാധാന ദിന പ്രമേയം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ‘ഞങ്ങളുടെ കടങ്ങൾ പൊറുക്കേണമേ, ഞങ്ങൾക്ക് നിന്റെ സമാധാനം നൽകേണമേ (Forgive Us Our Trespasses, Grant Us Your Peace) എന്നതാണ് ഇത്തവണത്തെ പ്രമേയം.

വിശുദ്ധ ഗ്രന്ഥവുമായി ബന്ധപ്പെട്ട ചിന്തകളിലേക്കും ജൂബിലി വർഷത്തിലെ പാപമോചന സാധ്യതകളിലേക്കും നമ്മുടെ ചിന്തകളെ കൊണ്ടുപോകുന്നതാണ് ഈ ചിന്താവിഷയമെന്ന് സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററി ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി.

സമാധാനം എന്നത് കേവലം സംഘര്‍ഷങ്ങളുടെ അവസാനം മാത്രമല്ല, മുറിവുകള്‍ സൗഖ്യമാവുകയും എല്ലാരുടെയും അന്തസ് മാനിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ കൂടിയാണെന്ന് ഡിക്കസ്ട്രിയുടെ കുറിപ്പില്‍ പറയുന്നു. ജൂബിലി മുമ്പോട്ടുവയ്ക്കുന്ന പ്രത്യാശയുടെയും ക്ഷമയുടെയും സന്ദേശങ്ങളെ ആസ്പദമാക്കിയാണ് പ്രമേയം തിരഞ്ഞെടുത്തിരിക്കുന്നത്. മാര്‍പാപ്പയുടെ ചാക്രിക ലേഖനങ്ങളായ ലൗദാത്തോ സീയും ഫ്രത്തെല്ലി തൂത്തിയും പ്രമേയത്തിന് പ്രചോദനമായതായും ഡിക്കാസ്ട്രി വ്യക്തമാക്കി.

സംഘർഷങ്ങളുടേയും പ്രശ്നങ്ങളുടെയും അവസാനം കുറിക്കുക എന്നതിലുപരി വ്യക്തിപരവും സാമൂഹികവും അന്താരാഷ്ട്രപരവുമായ ഒരു പരിവർത്തനത്തിലൂടെ മാത്രമേ യഥാർത്ഥ സമാധാനത്തിലേക്കെത്താൻ സാധീക്കൂവെന്ന് ഡിക്കാസ്റ്ററി ഓർമ്മിപ്പിച്ചു .

ലോക സമാധാന ദിനം

കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ആഗോള തലത്തിലുള്ള സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതിനായി മാറ്റിവയ്ക്കുന്ന ദിവസമാണ് ലോക സമാധാന ദിനം. 1967 ഡിസംബർ എട്ടിന് പോൾ ആറാമൻ പാപ്പ നൽകിയ ഒരു സന്ദേശത്തെത്തുടർന്ന് 1968 ജനുവരി ഒന്നിനാണ് ആദ്യമായി ലോക സമാധാന ദിനം ആചരിച്ചത്. തുടർന്ന് നാളിതുവരെ എല്ലാ വർഷങ്ങളിലും ഇതേ ജനുവരി ഒന്നിന് സമാധാന ദിനമായി ആചരിക്കുകയും സമാധാനവുമായി ബന്ധപ്പെട്ട ചിന്തകൾ അടങ്ങിയ ഒരു സന്ദേശം മാർപ്പാപ്പാമാർ രാഷ്ട്ര നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് നൽകുകയും ചെയ്യാറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.