ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ കാത്ത് നില്‍ക്കുന്നത് ആയിരത്തിലധികം പേര്‍.
ധാക്ക: ബംഗ്ലാദേശില്‍ കലാപം കൂടുതല്‍ രൂക്ഷമായതിനെ തുടര്‍ന്ന് സുപ്രീ കോടതി ചീഫ് ജസ്റ്റിസ് ഉബൈദുല്‍ ഹസന്‍ രാജി വച്ചു. വൈകുന്നേരത്തോടെ പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീനെ സന്ദര്‍ശിച്ച് രാജി നല്‍കുമെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കലാപത്തിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥികളുടെ പ്രതിഷേധം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ഉബൈദുല്‍ ഹസന്റെ രാജി. ഹസന്റെ രാജിക്ക് പിന്നാലെ ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അബ്ദുര്‍ റൗഫ് തലൂക്ദറും രാജി വച്ചിട്ടുണ്ട്.
കലാപക്കാര്‍ സുപ്രീം കോടതി വളയുകയും രാജിവെച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികളും അഭിഭാഷകരും ഉള്‍പ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു.
അതേസമയം കലാപ കലുഷിതമായ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ ആയിരത്തിലധികം പേര്‍ കാത്ത് നില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു വിഭാഗത്തിലുള്ളവരാണ് രാജ്യത്തേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ എത്തിയിട്ടുള്ളത്. ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെയാണ് ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.
ഇന്ത്യയിലേക്ക് കടക്കാന്‍ അതിര്‍ത്തിയിലെത്തുന്ന ബംഗ്ലാദേശ് പൗരന്മാരെ ബിഎസ്എഫ് സുരക്ഷ ഉദ്യോഗസ്ഥര്‍ തിരിച്ചയക്കാന്‍ ശ്രമിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. വലിയ കൂട്ടങ്ങളായാണ് ബംഗ്ലാദേശ് പൗരന്മാര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കെത്തുന്നത്.
പശ്ചിമ ബംഗാളിലെ കൂച് ബിഹാറിലെ അതിര്‍ത്തി വഴിയാണ് ആളുകള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കി. ബിഎസ്എഫ് ഈസ്റ്റേണ്‍ കമാന്‍ഡ് എഡിജിയാണ് സമിതിയുടെ മേധാവി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.