തമിഴ്‌നാട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; അഞ്ച് വിദ്യാർഥികൾ മരിച്ചു

തമിഴ്‌നാട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; അഞ്ച് വിദ്യാർഥികൾ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാർഥികൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നൈ എസ്.ആർ.എം കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

ചെന്നൈയിൽ നിന്ന് 65 കിലോമീറ്റർ അകലെ തിരുവള്ളൂർ ജില്ലയിൽ തിരുട്ടാനിക്ക് സമീപം രാമഞ്ചേരിയിലാണ് ഞായർ രാത്രി അപകടമുണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ച കാറും ഏതിർദിശയിൽ വന്ന ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. കാർ യാത്രക്കാരായ വിദ്യാർഥകളാണ് മരിച്ചത്. പരിക്കേറ്റവരും കാറിലുണ്ടായിരുന്നവരാണ്.

ആന്ധ്രാപ്രദേശിലേക്കുള്ള യാത്ര കഴി‌‌ഞ്ഞ് വിദ്യാർ‍ഥികൾ കാറിൽ വരികയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ തിരുവള്ളൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.