ചങ്ങനാശേരി: മാറി മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സാമൂഹിക ജീവിത ചുറ്റുപാടുകളും മുന്നില്‍ക്കണ്ട് ഉള്‍ക്കാഴ്ചയോടെ പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് കഴിയണമെന്ന് ചങ്ങനാശേി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെയിംസ് പാലക്കല്‍.
ക്രിസ്തു കാണിച്ചു തന്ന സ്‌നേഹത്തിന്റെ സംസ്‌കാരം ഈ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുവാന്‍ നമ്മളുടെ പ്രവര്‍ത്തനങ്ങള്‍ കാരണമാകണമെന്നും സഭ മുന്നോട്ടു വയ്ക്കുന്ന മനുഷോപകാര പ്രദവും ജീവകാരുണ്യ പരവുമായ പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കുവാനും സമുദായംഗങ്ങളെ ഒരുമിച്ച് നിര്‍ത്തുവാനും കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാകണമെന്നും അദേഹം പറഞ്ഞു.
ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ വിവിധ ഫൊറോനകളില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരെയും ഡയറക്ടര്‍മാരെയും ആദരിച്ച് സംസാരിക്കുകയായിരുന്നു മോണ്‍. ജെയിംസ് പാലക്കല്‍. സമ്മേളനത്തില്‍ അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല അധ്യക്ഷത വഹിച്ചു. അതിരൂപ പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറേവീട്ടില്‍ പുതിയ നേതാക്കളെ ആദരിച്ചു.
അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്ക് നടുവിലേഴം, അതിരൂപത ട്രഷറര്‍ ജോസ് ജോണ്‍ വെങ്ങാന്തറ, ഓഫീസ് ചാര്‍ജുള്ള സെക്രട്ടറി ജിനോ ജോസഫ് കളത്തില്‍, ഫാ. ജെന്നീ കായംകുളത്തുശേരി, ഫൊറോന പ്രസിഡന്റുമാരായ ഷെയിന്‍ ജോസഫ് കാരയ്ക്കല്‍, ലാലി ഇളപ്പുങ്കല്‍, സെബാസ്റ്റ്യന്‍ പി.ജെ, കുഞ്ഞുമോന്‍ തുമ്പുങ്കല്‍, കെ.ഡി ചാക്കോ, ജോമോന്‍ ഇടത്താഴെ, സോണിച്ചന്‍ ആന്റണി, ദേവസ്യാ പുളിക്കാശേരി, ബിനോയി ഇടയാടില്‍, വി.സി വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.