കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്കില്‍ നാലിരട്ടി വര്‍ധന; പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

 കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്കില്‍ നാലിരട്ടി വര്‍ധന; പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ വാഹന പാര്‍ക്കിങ് നിരക്ക് നാലിരട്ടി വരെ വര്‍ധിപ്പിച്ചു. ഒറ്റയടിക്ക് കൂട്ടിയ വാഹന പാര്‍ക്കിങ് നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ഏഴ് സീറ്റ് വരെയുള്ള കാറുകള്‍ക്ക് ആദ്യത്തെ അരമണിക്കൂര്‍ പാര്‍ക്കിങ്ങിന് 20 രൂപ എന്നത് 50 രൂപയാക്കി വര്‍ധിപ്പിച്ചു. ഏഴ് സീറ്റിന് മുകളിലുള്ള എസ്‌യുവി കാറുകള്‍ക്കും മിനി ബസുകള്‍ക്കും ആദ്യത്തെ അരമണിക്കൂര്‍ പാര്‍ക്കിങ്ങിന് 20 രൂപയില്‍ നിന്ന് 80 രൂപ വരെയും ആക്കി. അരമണിക്കൂര്‍ കഴിഞ്ഞാല്‍ യഥാക്രമം 65 രൂപ, 130 രൂപ എന്നിങ്ങനെ വര്‍ധിക്കും.

ഇരുചക്ര വാഹനങ്ങള്‍ക്ക് പത്തുരൂപയും അരമണിക്കൂര്‍ കഴിഞ്ഞാല്‍ 15 രൂപയുമാണ് ഫീസ്. വിമാനത്താവളത്തില്‍ വാഹനം പാര്‍ക്ക് ചെയ്യാതെ പുറത്ത് കടക്കുന്ന വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന ആറ് മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആക്കി ഉയര്‍ത്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.