ആ​ഗോള താപനം: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി ജൂലൈ റെക്കോർഡിട്ടു

ആ​ഗോള താപനം: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി ജൂലൈ റെക്കോർഡിട്ടു

വാഷിങ്ടൺ ഡിസി: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമെന്ന റെക്കോര്‍ഡോണെയാണ് 2024 ജൂലൈ കടന്നുപോയത്. തെക്കൻ യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ ഉഷ്ണ തരംഗങ്ങൾ വീശിയടിച്ചതോടെ ഭൂഗോളത്തിൻ്റെ ഭൂരിഭാഗവും ചൂടുപിടിക്കുകയായിരുന്നു. എണ്‍പത്തിനാല് വര്‍ഷത്തിനിടെ ഏറ്റവും ചൂടുകൂടിയ ദിനമായി ജൂലൈ 21 മാറിയിരുന്നു. യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സംവിധാന (സി3എസ്) ത്തിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരമാണ് ജൂലൈ 21 നെ ഏറ്റവും ചൂടേറിയ ദിനമായി റെക്കോര്‍ഡ് ചെയ്തത്.

അതേസമയം കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലുള്ള ഓരോ മാസവും ഏറ്റവും ചൂടേറിയതായിരുന്നു. 2023 ജൂലൈ ആറിന് രേഖപ്പെടുത്തിയ 17.08 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡിനെയാണ് ഇത് മറികടന്നത്. 2023 ജൂലൈ മൂന്ന് മുതല്‍ 57 ദിവസങ്ങളില്‍ താപനില മുമ്പത്തെ റെക്കോര്‍ഡിനെ ഭേദിച്ചിരുന്നു.

2023 ജൂലൈയ്ക്ക് മുമ്പ് 2016 ഓഗസ്റ്റിലാണ് ഭൂമിയുടെ പ്രതിദിന ശരാശരി താപനില റെക്കോര്‍ഡ് 16.8 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയത്. കഴിഞ്ഞ 13 മാസത്തെ താപനിലയും മുന്‍കാല റെക്കോര്‍ഡുകളും തമ്മിലുള്ള വ്യത്യാസം അമ്പരപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട സി3എസ് ഡയറക്ടര്‍ കാര്‍ലോ ബ്യൂണ്ടെംപോ പറഞ്ഞു. മാത്രമല്ല കാലാവസ്ഥ ഇനിയും പുതിയ ഉയര്‍ന്ന താപനില റെക്കോര്‍ഡുകളിലേക്ക് നീങ്ങുമെന്നും അദേഹം വ്യക്തമാക്കി. ആഗോള ശരാശരി താപനില സാധാരണയായി ജൂണ്‍ അവസാനത്തിനും ഓഗസ്റ്റിന്റെ തുടക്കത്തിലുമാണ് ഉയരാറുള്ളത്.

സെപ്തംബർ മുതൽ ലാ നിന കാലാവസ്ഥാ പ്രതിഭാസം വികസിക്കുന്നതിന് മൂന്നിൽ രണ്ട് സാധ്യതയുണ്ടെന്നും നോവ പറഞ്ഞു, കാലാവസ്ഥയിൽ കാലാനുസൃതമായ സ്വാഭാവിക മാറ്റം പലപ്പോഴും അതിൻ്റെ വിപരീതമായ എൽ നിനോയെക്കാൾ തണുത്ത താപനില കൊണ്ടുവരുന്നു. ഇത് സമീപകാല താപനില ഉയരുന്നതിന് കാരണമായി.

“താപനില ഇത്രയധികം കൂടുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന വാതകങ്ങളുടെ പുറത്തേക്ക് തള്ളൽ കുറയ്ക്കാൻ നമുക്ക് കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ട്,” ഡ്യൂക്ക് സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡ്രൂ ഷിൻഡെൽ പറഞ്ഞു.

“അതിനർത്ഥം ഫോസിൽ ഇന്ധനങ്ങളുടെ ഘട്ടംഘട്ടമായുള്ള നീക്കം ത്വരിതപ്പെടുത്തുക, ഈ ദശകത്തിൽ മീഥേൻ കുറയ്ക്കുക എന്നിവയാണ്. ഈ കാര്യങ്ങൾ എളുപ്പമല്ല പക്ഷേ അവ ചെയ്യാത്തതിൻ്റെ അനന്തരഫലങ്ങൾ വളരെ വേഗത്തിൽ വർധിച്ചുകൊണ്ടിരിക്കുന്നു.“ ഡ്രൂ ഷിൻഡെൽ കൂട്ടിച്ചേർത്തു




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.