അജു വർ​ഗീസും അനന്യയും ഒന്നിക്കുന്ന 'സ്വർ​ഗം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അജു വർ​ഗീസും അനന്യയും ഒന്നിക്കുന്ന 'സ്വർ​ഗം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: അജു വർ​ഗീസും അനന്യയും ഒന്നിക്കുന്ന 'സ്വർ​ഗം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രണ്ട് കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും രണ്ട് കുടുംബങ്ങളുടെ ചിത്രമാണ് കാണാൻ സാധിക്കുന്നത്. ജോണി ആന്റണിയും മഞ്ജു പിള്ളയും ഒന്നിക്കുന്ന ഒരു കുടുംബവും അനന്യയും അജു വർ​ഗീസുമുള്ള മറ്റൊരു കുടുംബവുമാണ് പോസ്റ്ററിലുള്ളത്. സിനിമ മേഖലയിലെ ഒരുപിടി മികച്ച താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

ചിത്രം ഓണം റിലീസായി തീയറ്ററുകളിലെത്തും. ജോണി ആന്റണി, മഞ്ജു പിള്ള, അജു വർഗീസ്, സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ്, അഭിരാം രാധാകൃഷ്ണൻ, രഞ്ജിത്ത് കങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.

പ്രവാസികളുടെയ കൂട്ടായ്മയിൽ രൂപം കൊണ്ട സിഎൻ ഗ്ലോബൽ മുവിസിന്റെ ബാനറിൽ ലിസി കെ ഫെർണാഡെസ് & ടീം ആണ് ചിത്രം നിർമ്മിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന 'സ്വർഗം' റെജിസ് ആന്റണിയാണ് സംവിധാനം ചെയ്യുന്നത്. ലിസി കെ ഫെർണാണ്ടസിന്റെ കഥക്ക് റെജിസ് ആന്റണിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ രചനകൾക്ക് മോഹൻ സിതാര, ബിജിബാൽ, ജിന്റോ ജോൺ, ലിസി കെ ഫെർണാണ്ടസ് എന്നിവർ സംഗീതം നൽകിയ മനോഹരമായ ഗാനങ്ങൾ കോർത്തിണക്കിയാണ് സ്വർഗം എന്ന ചിത്രം ഒരുങ്ങന്നത്. പ്രശസ്ത ​ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, അഫ്‌സൽ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ​ഗായകരും ചേർന്നാണ് അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം എസ് ശരവണൻ, എഡിറ്റർ ഡോൺമാക്സ്,  ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.