വയനാട് ദുരന്തത്തിൻ്റെ പേരിൽ കർഷകരെ പീഡിപ്പിക്കരുത് : എ കെ സി സി

വയനാട് ദുരന്തത്തിൻ്റെ പേരിൽ കർഷകരെ പീഡിപ്പിക്കരുത് : എ കെ സി സി

പാലാ: വയനാട് ദുരന്തം അത്യന്തം ദുഖകരമാണെങ്കിലും അതിൻ്റെ പേരിൽ കർഷകരെ പീഡിപ്പിക്കാൻ അനുവദിക്കുകയില്ലെന്ന് കത്തോലിക്ക കോൺഗ്രസ്. വയനാട് ദുരന്തം ഉണ്ടാകാൻ ഇടയായത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതു കൊണ്ടാണെന്ന വാദം പരിഹാസ്യമാണെന്ന് കത്തോലിക്ക കോൺഗ്രസ് പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി നടത്തിയ കർഷക പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. പശ്ചിമഘട്ടത്തെപ്പറ്റിയുള്ള മാധവ ഗാഡ്ഗിൽ റിപ്പോർട്ട് അപ്രായോഗീകമായി കേന്ദ്ര സർക്കാർ തന്നെ കണ്ടതിനാലാണ് പിന്നീട് ഡോ. കസ്തൂരിരംഗൻ കമ്മറ്റിയെ നിയമിച്ചത്.

ലോകമെമ്പാടും അതിപുരാതന കാലം മുതൽ അനേകം മഹാപ്രളയങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ പ്രളയം ഉണ്ടായത് ആയിരത്തിതൊള്ളായിരത്തി ഇരുപത്തി നാലിലാണ്. അന്ന് പശ്ചിമഘട്ടത്തിൽ യാതൊരു കൈയേറ്റവും ഉണ്ടായിരുന്നില്ല. പ്രളയത്തിൻ്റെ കാരണം പശ്ചിമഘട്ടത്തിലെ കൈയേറ്റമല്ല.

വയനാട് ദുരന്തത്തെപ്പറ്റി പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ഭൗമശാസ്ത്രജ്ഞൻ ഡോ. ജോൺ മത്തായി വിശദമായ പഠനങ്ങൾക്ക് ശേഷം വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായത് ഉൾവനത്തിലാണെന്നും അവിടെ നിന്നും ഒഴുകി വന്ന മരങ്ങളും മറ്റും തടഞ്ഞു നിന്ന് ഡാം പോലെയാവുകയും അത് വീണ്ടും വെള്ളം കൂടി തകർന്നാണ് അപകടം ഉണ്ടായതെന്ന് വ്യക്തമാക്കിയെങ്കിലും ദുരന്തത്തിന് കർഷകരെ പഴിക്കുന്നത് അംഗീകരിക്കാനാവില്ല.

ദുരന്തത്തിൻ്റെ മറവിൽ കർഷക ദ്രോഹ നിയമങ്ങൾ നടപ്പാക്കാനുള്ള ശ്രമം ചെറുക്കുവെന്നും കത്തേലിക്ക കോൺഗ്രസ് പ്രഖ്യാപിച്ചു. ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കിയും കർഷകർക്ക് ദ്രോഹം വരാത്ത രീതിയിലും അന്തിമ നോട്ടിഫിക്കേൻ പുറപ്പെടുവിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു രൂപതാ ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റവ.ഫാ.തോമസ് പനക്കകുഴിയിൽ, ജോയി കണിപറമ്പിൽ, അഡ്വ ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളംമാക്കൽ, ജോൺസൻ ചെറുവള്ളി,ഫാ. മൈക്കിൾനരിക്കാട്ട്, സാബു പൂണ്ടികുളം,ബന്നി കിണറ്റുകര, ജോർജ് തൊടുവനാൽ, ജോഷി പള്ളിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.