മനാഗ്വ: ഒർട്ടേഗ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളും വൈദികരുടെയും സന്യസ്തരുടെയും നിർബന്ധിത തടവും നാടുകടത്തലുമൊക്കെയായി ക്രൈസ്തവർക്ക് ജീവിക്കുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യമാണ് നിക്കരാഗ്വ.  നിക്കരാഗ്വയിലെ മാതഗൽപ്പ രൂപതയിൽ വൈദികരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. 62 വൈദികരുണ്ടായിരുന്ന രൂപതയിൽ ഇപ്പോൾ 28 വൈദികർ മാത്രമാണുള്ളത് എന്ന വെളിപ്പടുത്തലുമായി വൈദികൻ രംഗത്തെത്തി. 
ബിഷപ്പ് റൊളാൻഡോ അൽവാരസ് രൂപതയെ നയിക്കാൻ നിർദേശങ്ങൾ നൽകുന്നുണ്ട് എന്ന തെറ്റിധാരാണയിലാണ് മാതഗൽപ്പയിൽ വിശ്വാസികൾക്കും വൈദികർക്കും നേരെ ഭരണകൂടം അടിച്ചമർത്തൽ ശക്തമാക്കിയിരിക്കുന്നത് എന്ന് വൈദികൻ വെളിപ്പെടുത്തുന്നു. സുരക്ഷാ കാരണങ്ങളാൽ വൈദികൻ തന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല
കടുത്ത ജനാധിപത്യ വിരുദ്ധ നയമാണ് രാജ്യം ഭരിക്കുന്ന ഡാനിയേൽ ഒർട്ടേഗ പിന്തുടരുന്നത്. ഇതിനെതിരെ ശക്തമായ വിയോജിപ്പുമായി കത്തോലിക്ക സഭ രംഗത്തുണ്ട്. ഈ സമീപനമാണ് ഭരണകൂടത്തെ കത്തോലിക്ക സഭയെ ശത്രുവാക്കി മാറ്റിയത്. സഭയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയും മെത്രാന്മാരെയും വൈദികരെയും തടങ്കലിലാക്കിയും സന്യാസ സമൂഹങ്ങളെ പുറത്താക്കിയും ഭരണകൂട വേട്ടയാടൽ രാജ്യത്തു തുടരുകയാണ്.
അതേ സമയം 2018 മുതൽ 2024 ജൂലൈ വരെ കത്തോലിക്കാ സഭയ്‌ക്കെതിരെ സ്വേച്ഛാധിപത്യ ഭരണകൂടം 870 ആക്രമണങ്ങളാണ് നടത്തിയിട്ടുള്ളത്. മനുഷ്യാവകാശ ഗ്രൂപ്പായ നിക്കരാഗ്വ നുങ്കാ മാസും ഗവേഷക മാർത്ത പട്രീഷ്യ മൊലിനയുമാണ് ഇതുസംബന്ധിച്ച റിപ്പോട്ടുകൾ പുറത്തുവിട്ടത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.