ന്യൂഡല്‍ഹി: എഴുപത്തഞ്ചാം വയസില്‍ പ്രധാനമന്ത്രി വിരമിച്ചില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങളിലൂടെ കസേര നഷ്ടപ്പെടുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. സെപ്റ്റംബര്‍ 17 ന് പ്രധനമന്ത്രി നരേന്ദ്ര മോഡി 75-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ എക്‌സിലൂടെയുള്ള മുന്നറിയിപ്പ്.
'ആര്‍.എസ്.എസ് പ്രചാരക സംസ്‌കാരത്തോട് പ്രതിബന്ധതയുള്ള മോഡി സെപ്റ്റംബര്‍ 17 ന് 75 ലേക്ക് കടക്കുമ്പോള്‍ അധികാരത്തില്‍ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ചില്ലെങ്കില്‍, പ്രധാനമന്ത്രി കസേര മറ്റേതെങ്കിലും വഴിയിലൂടെ നഷ്ടപ്പെടും'- സുബ്രഹ്മണ്യന്‍ സ്വാമി എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ കുറെ നാളുകളായി മോഡിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സുബ്രഹ്മണ്യ സ്വാമി അടുത്തിടെ ജിഡിപി നിരക്കിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ജിഡിപി വളര്‍ച്ചയെക്കുറിച്ചുള്ള മോഡി സര്‍ക്കാരിന്റെ അവകാശവാദം പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നും 2014 മുതലുള്ള ശരാശരി ജിഡിപി വളര്‍ച്ച പ്രതിവര്‍ഷം അഞ്ച് ശതമാനം മാത്രമാണന്നും സ്വാമി പറഞ്ഞിരുന്നു.
നേരത്തെ നരേന്ദ്ര മോഡിയെ പഞ്ചതന്ത്ര കഥകളിലെ വവ്വാലെന്ന് വിശേഷിപ്പിച്ചും സ്വാമി രംഗത്തെത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി മോഡി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു പരാമര്‍ശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.