ലണ്ടന്‍: യു.കെയിലെ മലയാളികളെ ഞെട്ടിച്ച് വീണ്ടും യുവാവിന്റെ ആത്മഹത്യ. രണ്ടു ദിവസത്തിനിടെ രണ്ടു യുവാക്കളാണ് ഇവിടെ ജീവനൊടുക്കിയത്. പ്രസ്റ്റണില്‍ ഇടുക്കി കട്ടപ്പന സ്വദേശിയായ അനീഷ് ജോയിയെ ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
നാലു വര്‍ഷം മുമ്പ് യുകെയിലെത്തിയ അനീഷ് ഭാര്യ ടിന്റു അഗസ്റ്റിനും രണ്ടു മക്കള്‍ക്കും ഒപ്പമായിരുന്നു പ്രസ്റ്റണിലെ ലങ്കെന്‍ഷെയറില്‍ കഴിഞ്ഞിരുന്നത്. ലങ്കന്‍ഷെയര്‍ ആന്റ് സൗത്ത് കുംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനായിരുന്നു. ഭാര്യ ടിന്റു എന്‍എച്ച്എസ് നഴ്സാണ്.
ഒരാഴച മുമ്പ് വീട്ടില്‍ വച്ച് കുടുംബ പ്രശ്നങ്ങളുണ്ടാവുകയും ഭയന്നു പോയ മക്കള്‍ സഹായത്തിനായി പൊലീസിനെ വിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് അനീഷിനെ അറസ്റ്റു ചെയ്യുകയും രണ്ടു ദിവസം ജയിലില്‍ കഴിയുകയും ചെയ്തു.
മൂന്നു മാസത്തേക്ക് കുടുംബവുമായി യാതൊരു ബന്ധവും പാടില്ലെന്ന ഉറപ്പിന്മേല്‍ ജാമ്യം ലഭിച്ച അനീഷ്, വാടക മുറിയെടുത്ത് മാറുകയായിരുന്നു. പിന്നാലെ താമസ സ്ഥലത്ത് എത്തിയ അനീഷ് ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം ജീവനൊടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസിനെ അറിയിക്കുകയും മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറിയുടെ ഡോര്‍ തുറന്നു നോക്കുകയും ചെയ്തപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കുറിപ്പ് പൊലീസ് കണ്ടെടുക്കുകയും ഭാര്യയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം മുന്‍ പ്രസിഡന്റ് ജോയി പോരുന്നോലിയുടെ മകനാണ് അനീഷ് ജോയ്.
രണ്ടു ദിവസമായി യുകെ മലയാളികളെ തേടി തുടര്‍ച്ചയായ മരണ വാര്‍ത്തകളാണ് എത്തുന്നത്. റെഡ്ഡിച്ചിലെ സോണിയ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചതിനു പിന്നാലെ ഭര്‍ത്താവ് അനില്‍ ചെറിയാന്‍ ആത്മഹത്യ ചെയ്തെന്ന ദാരുണമായ വാര്‍ത്തയായിരുന്നു ഇന്നലെ എത്തിയത്. പിന്നാലെ കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്‍സര്‍ ചികിത്സയിലായിരുന്ന മെയ്ഡ്സ്റ്റണിലെ ബിന്ദു വിമലും മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്തയും എത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.