ലണ്ടൻ: വൈദ്യശാസ്ത്ര ചരിത്രത്തിൽ ആദ്യമായി ശ്വാസകോശ അർബുദത്തിനുള്ള വാക്സിൻ വികസിപ്പിച്ചു. യുകെയിലെ 67 കാരനായ ജാനുസ് റാക്‌സിന് എന്ന ആളിലാണ് വാക്സിൻ പരീക്ഷിച്ചത്. BNT116 എന്ന രഹസ്യ നാമമുള്ള വാക്‌സിൻ, ബയോഎൻടെകാണ് നിർമ്മിച്ചിരിക്കുന്നത് .
പരീക്ഷണം വിജയിച്ചാൽ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമമാണ് ഫലപ്രാപ്തിയിലെത്തുക. ലോകത്തിലെ ഏറ്റവും വലിയ മരണ കാരണമാണ് ശ്വാസകോശ അർബുദം. പ്രതിവർഷം 1.8 ദശലക്ഷം ആളുകൾ ഇത് മൂലം മരണപ്പെടുന്നുണ്ട്. വാക്സിൻ കീമോതെറാപ്പിയേക്കാൾ വളരെ ഫലപ്രദമാണെന്നും അമിതമായ പാർശ്വഫലങ്ങൾ ഉണ്ടാക്കി ആരോഗ്യമുള്ള കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുന്ന രീതി ഉണ്ടാകില്ലെന്നും ഡോക്ടർമാർ പറയുന്നു.
ഇതാദ്യമായാണ് ബയോഎൻടെക് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നത്. ക്ലിനിക്കൽ ഫലപ്രാപ്തി സ്ഥിരീകരിക്കുന്നതിന് മുൻപ് എന്തെങ്കിലും വലിയ പാർശ്വഫലങ്ങൾ ഉണ്ടോയെന്ന് പഠിക്കുമെന്നും ഗവേഷക സംഘം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.