തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരിയുമായി പൊലീസ് സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. കഴക്കൂട്ടം എസ്.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനൊപ്പം കേരളാ എക്‌സ്പ്രസിലാണ് കുട്ടി തിരിച്ചെത്തുക. വിശാഖപട്ടണത്ത് നിന്ന് ഇന്നലെ വൈകുന്നേരമാണ് സംഘം യാത്ര തിരിച്ചത്.
വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം സി.ഡബ്ല്യു.സിയുടെ മുന്‍പാകെ കുട്ടിയെ ഹാജരാക്കാനാണ് തീരുമാനം. കുട്ടിക്ക് മാതാപിതാക്കളില്‍ നിന്ന് മാനസികമായോ ശാരീരികമായോ എന്തെങ്കിലും അതിക്രമം നേരിടേണ്ടി വന്നോ എന്നതില്‍ വ്യക്തത വരുത്തിയ ശേഷം മാത്രമെ മാതാപിതാക്കള്‍ക്കൊപ്പം വിടാനുള്ള കാര്യത്തില്‍ തീരുമാനമെടുക്കൂ.
അതേസമയം പഠനം തുടരണമെന്നാണ് കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വീടു വിട്ടിറങ്ങിയ കുട്ടിയെബുധനാഴ്ചയാണ് വിശാഖപട്ടണത്തെ കേരള കലാസമിതി പ്രവര്‍ത്തകര്‍ ട്രെയിനില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കേരള പൊലീസിനെയും ആര്‍പിഎഫിനെയും വിവരം അറിയിക്കുകയായിരുന്നു.
താംബരം എക്സ്പ്രസ് ട്രെയിനിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.