സ്ത്രീകള്‍ക്കെതിരായ അതിക്രമം: കര്‍ശന നടപടി ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി

സ്ത്രീകള്‍ക്കെതിരായ അതിക്രമം: കര്‍ശന നടപടി ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി

മുംബൈ: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ശക്തമായ നടപടികള്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയിലും മലയാള സിനിമയില്‍ നടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങള്‍ പുറത്ത് വരുന്നതിനുമിടയിലാണ് മോഡിയുടെ പ്രതികരണം.

'സ്ത്രീകളുടെ സുരക്ഷ വളരെ പ്രധാനമാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്തതാണ്. എല്ലാ സംസ്ഥാന സര്‍ക്കാരുകളും നീതി ഉറപ്പാക്കണം. കുറ്റവാളികള്‍ ആരായാലും അവരെ വെറുതെ വിടരുത്.' മഹാരാഷ്ട്രയിലെ 'ലഖ്പതി ദീദി സമ്മേളന'ത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി മോഡി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.