പെര്‍ത്ത് സിറോ മലങ്കര കത്തോലിക്കാ പള്ളിയിൽ പുതിയ വികാരിയായി ഫാ. ജോണ്‍ കിഴക്കേക്കര നിയമിതനായി

പെര്‍ത്ത് സിറോ മലങ്കര കത്തോലിക്കാ പള്ളിയിൽ പുതിയ വികാരിയായി ഫാ. ജോണ്‍ കിഴക്കേക്കര നിയമിതനായി

പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പെര്‍ത്ത് സിറോ മലങ്കര കാത്തലിക് ചര്‍ച്ചിന്റെ പുതിയ വികാരിയായി ഫാ. ജോണ്‍ കിഴക്കേക്കര (ബാബു അച്ചന്‍) നിയമിതനായി. കൊല്ലം പുനലൂര്‍ സ്വദേശിയാണ്. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായി സേവനം ചെയ്തുവരികയായിരുന്നു.

പെര്‍ത്ത് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോയുടെ ക്ഷണപ്രകാരം, സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയാണ് പെര്‍ത്തിലെ മലങ്കര വിശ്വാസികളുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച് വൈദികനെ നിയമിച്ചത്.

2015 മുതല്‍ മലങ്കര ക്രമത്തില്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ വിശുദ്ധ കുര്‍ബാന നടന്നുവരികയായിരുന്നു. അഡ്ലെയ്ഡില്‍ നിന്നും ബ്രെസ്‌നില്‍ നിന്നും വൈദികര്‍ എത്തി കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു.

പെര്‍ത്തില്‍ മൈടാവെയില്‍ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി പാരിഷില്‍ (Saint Francis of Assisi Parish6 Lilian Rd, Maida Vale WA 6057) എല്ലാ ഞായറാഴ്ചയും വൈകുന്നേരം 3:30ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. ജോണ്‍: 0470287634
ഷിജോ തോമസ്: 0468307171


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.