സുഡാനിൽ ഡാം തകർന്ന് അറുപതിലേറെ മരണം; 200 ലധികം പേരെ കാണാതായി; 20 ഗ്രാമങ്ങൾ ഒലിച്ച് പോയതായി സംശയം

സുഡാനിൽ ഡാം തകർന്ന് അറുപതിലേറെ മരണം; 200 ലധികം പേരെ കാണാതായി; 20 ഗ്രാമങ്ങൾ ഒലിച്ച് പോയതായി സംശയം

ഖാർത്തൂം: സുഡാനിൽ അണക്കെട്ട് തകർന്ന് അറുപതിലധികം പേർ മരണപ്പെടുകയും 200 ലധികം പേരെ കാണാതാവുകയും 20 ഗ്രാമങ്ങൾ ഒലിച്ച് പോയതായും സംശയം. 50,000ത്തോളം ആളുകൾക്ക് കിടപ്പാടം ഇല്ലാതായതായാണ് റിപ്പോർട്ട്. മാസങ്ങളായി ആഭ്യന്തര യുദ്ധത്തിൽ മുങ്ങിയ രാജ്യം പ്രകൃതി ദുരന്തം കൂടിയായപ്പേൾ അക്ഷരാർഥത്തിൽ തകർന്നു.

കിഴക്കൻ സുഡാനിൽ ചെങ്കടലിന്റ സമീപത്ത് പോർട്ട് സുഡാനിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്ക് മാറിയുള്ള അർബാത്ത് അണക്കെട്ടാണ് തകർന്നത്. ഈ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയായിരുന്നു. അതെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് കുതിച്ചുയരുകയും തകരുകയുമായിരുന്നു എന്നാണ് നി​ഗമനം.

കനത്ത മഴയിൽ ശക്തമായ വെള്ളപ്പൊക്കത്തിന് കാരണമാവുകയും അണക്കെട്ട് തകരുകയും ഒഴുകി വന്ന ചെളി സമീപ ഗ്രാമങ്ങളെ നശിപ്പിക്കുകയും ചെയ്തു. ഇത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിലെ പ്രധാന ജലസ്രോതസ്സായിരുന്ന അണക്കെട്ടിന് 25 ദശലക്ഷം ക്യുബിക് മീറ്റർ ജല സംഭരണ ശേഷിയുണ്ടായിരുന്നു. അപകടത്തിന്റെ വ്യാപ്തി ഇനിയും വെളിവായിട്ടില്ല.

വൈദ്യുതിയും ജല പൈപ്പുകളും തകർന്നതായും റെഡ് സീ സ്റ്റേറ്റ് വാട്ടർ അതോറിറ്റി മേധാവി ഒമർ ഈസ ഹാറൂൺ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ സ്വർണ ഖനിത്തൊഴിലാളികളുടെ മൃതദേഹങ്ങളും അവരുടെ ഉപകരണങ്ങളും ഒഴുകി നടക്കുന്നതായ് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.