ജോര്‍ജ് കുര്യന്‍ രാജ്യസഭാ അംഗം; ജനകീയ നേതാവിന്റെ അനുഭവ സമ്പത്ത് രാജ്യത്തിനാവശ്യമെന്ന് മോഹന്‍ യാദവ്

 ജോര്‍ജ് കുര്യന്‍ രാജ്യസഭാ അംഗം; ജനകീയ നേതാവിന്റെ അനുഭവ സമ്പത്ത് രാജ്യത്തിനാവശ്യമെന്ന് മോഹന്‍ യാദവ്

ന്യൂഡല്‍ഹി: രാജ്യസഭാംഗമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ തിരഞ്ഞെടുത്തു. മധ്യപ്രദേശില്‍ നിന്നാണ് അദേഹം തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി മോഹന്‍ യാദവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി ശര്‍മ്മയും അദേഹത്തെ അഭിനന്ദിക്കുകയും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.

''രാജ്യസഭാംഗത്വത്തിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഞാന്‍ നന്ദി അറിയിക്കുന്നു. ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിനായി മുഖ്യമന്ത്രി മോഹന്‍ യാദവ് ഇന്നലെ 20 കോടി ധനസഹായം നല്‍കി. ഇതില്‍ നിന്നും കേരളത്തിന്റെയും മധ്യപ്രദേശിന്റെയും ആഴത്തിലുള്ള ബന്ധം മനസിലാക്കാം. കേരളത്തിലെ ജനങ്ങളുടെ ഭാഗത്ത് നിന്നുകൊണ്ട് നന്ദി അറിയിക്കുന്നു.''- ജോര്‍ജ് കുര്യന്‍ പറഞ്ഞു.

രാജ്യത്തിനായി സേവനം ചെയ്യുകയാണ് തന്റെ ലക്ഷ്യം. അതിനായി ഇനിയും കഠിനാധ്വാനം ചെയ്യുമെന്നും അദേഹം വ്യക്തമാക്കി. ജോര്‍ജ് കുര്യനെ പോലുള്ള ജനകീയ നേതാവിനെ മധ്യപ്രദേശിന് ലഭിച്ചതില്‍ ഭാഗ്യമുണ്ടെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവും പറഞ്ഞു. അദേഹത്തിന്റെ അനുഭവ സമ്പത്ത് രാജ്യത്തിനും മധ്യപ്രദേശിനും ആവശ്യമാണെന്നും മോഹന്‍ യാദവ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.