വിഴിഞ്ഞം തീരത്ത് നാലാമത്തെ മദര്‍ഷിപ്പ് എത്തി

വിഴിഞ്ഞം തീരത്ത് നാലാമത്തെ മദര്‍ഷിപ്പ് എത്തി

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് നാലാമത്തെ മദര്‍ഷിപ്പെത്തി. മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എം.എസ്.സി) 'ഡെയ്ലാ' എന്ന മദര്‍ഷിപ്പാണ് വിഴിഞ്ഞം തീരത്തെത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന നാലാമത്തെ കപ്പലാണിത്. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ കമ്പനിയായ എം.എസ്.സിയുടെ വിഴിഞ്ഞത്തെത്തുന്ന ആദ്യ കപ്പല്‍ കൂടിയാണിത്.

366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുള്ള കപ്പലിന് 13,988 കണ്ടെയ്‌നറുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. മൗറീഷ്യസില്‍ നിന്ന് മുംബൈ തുറമുഖത്ത് എത്തിച്ചേര്‍ന്ന കപ്പല്‍ വ്യാഴാഴ്ചയാണ് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്. കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്ത് ഇറക്കിയ ശേഷം എം.എസ്.സിയുടെ തന്നെ ഫീഡര്‍ കപ്പല്‍ നാളെ തന്നെ ചെറു തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. ഡെയ്ലാ ശനിയാഴ്ച ശ്രീലങ്കയിലേക്ക് പുറപ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.