എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെ ബാലന്‍സ് പോയി; വ്യോമസേനയുടെ ഹെലികോപ്ടർ കേദാർനാഥിൽ തകർന്ന് വീണു

എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെ ബാലന്‍സ് പോയി; വ്യോമസേനയുടെ ഹെലികോപ്ടർ കേദാർനാഥിൽ തകർന്ന് വീണു

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഹെലികോപ്ടർ തകർന്ന് വീണ് അപകടം. കേടായ ഹെലികോപ്ടർ റിക്കവറി കോപ്റ്ററിൽ കൊണ്ടുപോകുന്നതിനിടെ തെന്നി വീണാണ് അപകടമുണ്ടായത്. എംഐ-17 കോപ്റ്ററിൽ നിന്നുമാണ് ഹെലികോപ്ടർ താഴേക്ക് പതിച്ച് തകർന്നത്.

എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെ ബാലന്‍സ് നഷ്ടമാകുമെന്ന് മനസിലാക്കിയ പൈലറ്റ് ഹെലികോപ്ടറിന്റെ റോപ്പ് പൊട്ടിച്ചുവിടുകയായിരുന്നു. പൈലറ്റിന്റെ അതിവേഗ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. ആര്‍ക്കും പരിക്കോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അപകടാവസ്ഥയിലായ ഹെലികോപ്ടറിൽ യാത്രക്കാരോ ചരക്കുകളോ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ദുരന്തനിവാരണ സേന അറിയിച്ചു. വിവരമറിഞ്ഞ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഹെലികോപ്ടർ അപകടവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.