പതിനഞ്ചോളം ഇസ്ലാമിക് ഭീകരരെ യുഎസ് - ഇറാഖ് സംയുക്ത സൈന്യം കൊലപ്പെടുത്തി; കൊല്ലപ്പെട്ടവരിൽ ഐഎസിന്റെ മുതിർന്ന നേതാക്കളും

പതിനഞ്ചോളം ഇസ്ലാമിക് ഭീകരരെ യുഎസ് - ഇറാഖ് സംയുക്ത സൈന്യം കൊലപ്പെടുത്തി; കൊല്ലപ്പെട്ടവരിൽ ഐഎസിന്റെ മുതിർന്ന നേതാക്കളും

ബാഗ്ദാദ്: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്തി യുഎസ് - ഇറാഖ് സൈന്യം. ഇറാഖിലെ പടിഞ്ഞാറൻ മേഖലയിലെ അൻബർ മരുഭൂമിയിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെന്ന് സംശയിക്കുന്നവരെ ലക്ഷ്യമിട്ട് യുഎസ് സൈന്യവും ഇറാഖും നടത്തിയ സംയുക്ത റെയ്ഡിൽ നിരവധി ഭീകരരെ പിടികൂടി. സൈനിക നടപടിയിൽ 15 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിൽ ഭീകരരുടെ നിരവധി ഒളിത്താവളങ്ങളും തകർത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സൈനിക നടപടിക്കിടയിൽ ഏഴ് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഐഎസ് ഭീകരരിൽ നിന്നും ആയുധങ്ങളും ഗ്രനേഡുകളും സ്‌ഫോടക വസ്തുക്കളും പിടികൂടിയതായും യുഎസ് സൈന്യം പുറത്തിറക്കിയ ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. ഇറാഖിലെ വടക്കൻ മരുഭൂമികളിൽ തമ്പടിച്ചിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ താവളങ്ങൾക്കെതിരെ യുഎസ് സൈന്യം വ്യോമക്രമണം നടത്തി.

കൊല്ലപ്പെട്ടവരിൽ പ്രധാന ഐഎസിന്റെ മുതിർന്ന നേതാക്കളും ഉൾപ്പെടുന്നതായി ഇറാഖ് സൈന്യം വ്യക്തമാക്കി. ഇറാഖിന്റെ വടക്കൻ മേഖലയിലും സിറിയയിലുമായുള്ള അൻബർ മരുഭൂമി മേഖലയിലാണ് നിലവിൽ ഭൂരിഭാഗം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും ഒളിവിൽ കഴിയുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിലും ഐഎസ് ഭീകരർക്കെതിരായ ആക്രമണം തുടരുമെന്ന് യുഎസ് സൈന്യം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.