തിരുവനന്തപുരം: പി.വി അന്‍വര്‍ എംഎല്‍എ മാധ്യമങ്ങളിലൂടെ നടത്തിയ വിവാദ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ആയിട്ടായിരുന്നു യോഗം.
അന്‍വര്‍ പ്രധാനമായും ആരോപണമുന്നയിച്ച ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാറും യോഗത്തില്‍ പങ്കെടുത്തു. ഉദ്യോഗസ്ഥരൊന്നും കൃത്യമായി സ്ഥലത്തില്ലാത്തതിനാലാണ് ഓണ്‍ലൈനായി യോഗം ചേരുന്നത്. വീട്ടിലിരുന്നാണ് അജിത് കുമാര്‍ യോഗത്തില്‍ പങ്കെടുത്തത്.
അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നും അദേഹത്തിന്റെരോള്‍ മോഡല്‍ കുപ്രസിദ്ധ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം ആണെന്നും അന്‍വര്‍ എംഎല്‍എ ആരോപിച്ചിരുന്നു.
മന്ത്രിമാരുടെയും പ്രധാന രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ അജിത് കുമാര്‍ ചോര്‍ത്തുന്നുണ്ടെന്നും ഇതിനായി സൈബര്‍ സെല്ലില്‍ പ്രത്യേക സംവിധാനമുണ്ടെന്നും അന്‍വര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സ്വര്‍ണക്കടത്തില്‍ അജിത് കുമാറിനും എസ്.പി സുജിത് ദാസിനും പങ്കുണ്ട്. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപെട്ട് അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന് ആരോപിച്ച അന്‍വര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും വിമര്‍ശനമുയര്‍ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.