അംഗത്വ വിതരണം ആരംഭിച്ച് ബിജെപി; ആദ്യ മെമ്പർഷിപ്പ് നദ്ദയിൽ നിന്ന് മോഡി ഏറ്റുവാങ്ങി

അംഗത്വ വിതരണം ആരംഭിച്ച് ബിജെപി; ആദ്യ മെമ്പർഷിപ്പ് നദ്ദയിൽ നിന്ന് മോഡി ഏറ്റുവാങ്ങി

ന്യൂഡൽഹി: ദേശീയ തലത്തിലെ ബിജെപി അംഗത്വ കാമ്പയിൻ ഡൽഹിയിൽ ഇന്ന് ആരംഭിച്ചു. വൈകീട്ട് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യ മെമ്പർഷിപ്പ് സ്വീകരിച്ചാണ് കാമ്പയിൻ ആരംഭിച്ചത്. ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് പ്രധാനമന്ത്രി മെമ്പർഷിപ്പ് സ്വീകരിച്ചത്.

ജനാധിപത്യ മൂല്യങ്ങൾ പിന്തുടരുന്ന ഒരേയൊരു പാർട്ടി ബിജെപിയാണെന്നും നരേന്ദ്ര മോഡി പറഞ്ഞു. ബിജെപി വളർത്തുന്നത് പുതിയ രാഷ്ട്രീയ സംസ്‌കാരമാണ്. രാജ്യം ഒന്നാമത് എന്ന തത്വമാണ് ബിജെപി പിന്തുടരുന്നത്. മെമ്പർഷിപ്പ് ക്യാമ്പയിൻ എന്നത് പ്രത്യയശാസ്ത്രപരമായ സഞ്ചാരമാണെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈനായാണ് അംഗത്വ വിതരണം നടക്കുന്നത്. മിസ്ഡ് കോൾ വഴിയും അംഗത്വം സ്വീകരിക്കാം. രണ്ട് ഘട്ടമായാണ് പ്രാഥമിക അംഗത്വ വിതരണം നടക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ 25 വരെ ആദ്യ ഘട്ടത്തിലും ഒക്ടോബർ ഒന്ന് മുതൽ 15വരെ രണ്ടാം ഘട്ടത്തിലും അംഗത്വം സ്വീകരിക്കാം. ഒക്ടോബർ 16 മുതൽ 31 വരെ സജീവ അംഗത്വ വിതരണം നടക്കും. ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവഡെക്കാണ് അംഗത്വ വിതരണത്തിന്റെ ദേശീയ ചുമതല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.