ഷാർജ: ഷാർജയിലെ പോലീസ് കെട്ടിടങ്ങളില്‍ പ്രവേശിക്കാന്‍ ഇന്നുമുതല്‍ കോവിഡ് പിസിആർ പരിശോധാഫലം നിർബന്ധമാക്കി. സന്ദർശനത്തിന് 48 മണിക്കൂറിനുളളിലെ പിസിആർ ഫലമാണ് വേണ്ടത്. കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഈ നിബന്ധന ബാധകമല്ല.
അതേസമയം ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഈ മാസം 14 മുതല്‍ വർക്ക് ഫ്രം ഹോം ആയിരിക്കും. ഷാർജ മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ കഴിയുന്നയാളുകളുടെ ശതമാനം അതത് വകുപ്പുകള്‍ക്ക് തീരുമാനിക്കാം. ഓഫീസിലെത്തി ജോലി ചെയ്യേണ്ടവരാണെങ്കില്‍ അങ്ങനെയും ചെയ്യാം. പക്ഷെ കോവിഡ് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി രണ്ട് മീറ്ററിന്‍റെ ശാരീരിക അകലം പാലിക്കണം. വീട്ടില്‍ നിന്ന് ജോലിയെടുക്കുന്നത് പ്രായോഗികമല്ലെങ്കില്‍, ഓഫീസിലെ ജീവനക്കാരുടെ എണ്ണം അമ്പത് ശതമാനമെന്ന രീതിയില്‍ ക്രമീകരിക്കണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാർച്ച് അഞ്ചുവരെ എല്ലാ വിവാഹ സല്‍ക്കാര ഹാളുകളും അടച്ചിടുമെന്ന് റാസല്‍ ഖൈമ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.