'ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് സ്നേഹവും ബഹുമാനവും താഴ്മയും അന്യമായി'; മോഡിയെ വിമർശിച്ച് അമേരിക്കയിൽ രാഹുൽ ഗാന്ധി

'ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് സ്നേഹവും ബഹുമാനവും താഴ്മയും അന്യമായി'; മോഡിയെ വിമർശിച്ച് അമേരിക്കയിൽ രാഹുൽ ഗാന്ധി

വാഷിങ്ടൺ: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് സ്നേഹം, ബഹുമാനം താഴ്മ എന്നീ സദ്ഗുണങ്ങൾ നഷ്ട്ടമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ടെക്‌സാസിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു രാഹുൽ. മറ്റുള്ളവരെ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും താഴ്മയോടെ പെരുമാറുന്നതിനും നാം ശ്രമിക്കണമെന്നും രാഹുൽ പറഞ്ഞു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് രാഹുൽ അമേരിക്കയിൽ സന്ദർശനം നടത്തുന്നത്. 

ഇന്ത്യ ഒരു ആശയം ആണെന്ന് വിശ്വസിക്കുന്ന ആർഎസ്എസിനെ വിമർശിച്ച രാഹുൽ ഇന്ത്യ ആശയങ്ങളുടെ ബഹുത്വമാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും പറഞ്ഞു. ’ഇന്ത്യയിലെ എല്ലാ മതങ്ങളിലും നിലനില്‍ക്കുന്ന നിര്‍ഭയത്വത്തിന്റെ പ്രതീകമായ അഭയമുദ്രയെ മുന്‍നിര്‍ത്തിയാണ് താൻ ആദ്യത്തെ പാര്‍ലമെന്റ് പ്രസംഗം നടത്തിയത്.

തിരഞ്ഞെടുപ്പ് ഫലം വന്ന തൊട്ടടുത്ത നിമിഷം തന്നെ ഇന്ത്യന്‍ ജനതയ്ക്ക് ബിജെപിയോടും പ്രധാനമന്ത്രിയോടുമുള്ള ഭയം ഇല്ലാതായത് ഞങ്ങള്‍ കണ്ടു. ഇത് വലിയ നേട്ടമാണ്. രാഹുല്‍ ഗാന്ധിയുടെതോ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ നേട്ടമല്ലയിത്. ജനാധിപത്യം സാക്ഷാത്കരിച്ച ഇന്ത്യന്‍ ജനതയുടെ വലിയ നേട്ടമാണിത്’- രാഹുല്‍ പറഞ്ഞു.

‘ബിജെപി ഞങ്ങളുടെ പാരമ്പര്യത്തെയും ഭാഷയെയും ചരിത്രത്തെയും അക്രമിക്കുന്നുവെന്ന് ജനങ്ങള്‍ പറഞ്ഞു. ഏറ്റവും പ്രധാനമായി നമ്മുടെ ഭരണഘടനയെ അക്രമിക്കുന്നവര്‍ നമ്മുടെ മത പാരമ്പര്യത്തെയും അക്രമിക്കുന്നതായി അവര്‍ മനസിലാക്കിയെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.