മനസിടറുന്നവർക്ക് മാതൃകയായി മന്യ; ഹോട്ടൽ അടുക്കളയിൽ നിന്ന് ഒരു സൗന്ദര്യ റാണി

മനസിടറുന്നവർക്ക്  മാതൃകയായി മന്യ; ഹോട്ടൽ അടുക്കളയിൽ നിന്ന് ഒരു സൗന്ദര്യ റാണി

ലക്നൗ: ജീവിതം വിജയിക്കുവാനുള്ളതാണെന്ന് മറ്റുള്ളവരെ പഠിപ്പിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഖുശിനഗറില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളായ മന്യ. മിസ് ഇന്ത്യ റണ്ണറപ് കിരീടം തന്റെ ശിരസ്സിൽ അണിയിച്ചപ്പോൾ മന്യയുടെ കണ്ണുകളിൽ തന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചതിന്റെ തിളക്കം വ്യക്തമായിരുന്നു.

"വൈകിട്ട് ഹോട്ടലില്‍ പാത്രങ്ങള്‍ കഴുകിയും രാത്രി കോള്‍ സെന്ററില്‍ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം ഉണ്ടാക്കിയത്. ഇത് ധൈര്യം കൂട്ടി. വലിയ സ്വപ്‌നങ്ങള്‍ കാണാനുള്ള ധൈര്യം കിട്ടിയത് കഷ്ടപ്പാടുകളിലൂടെയാണ്." - മന്യ പറയുന്നു. മന്യ അനുഭവിച്ച കഷ്ടപ്പാടുകളുടെയും ദുരിതങ്ങളുടെയും ഫലമാണ് അവളെ മിസ്സ്‌ ഇന്ത്യ വേദിയില്‍ റണ്ണര്‍ അപ്പ്‌ ആക്കിയത്.

സ്വപ്നം കാണാനും അതിനായി ആത്മാര്‍ഥമായി പരിശ്രമിക്കാനും കഴിഞ്ഞാല്‍ നമ്മെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാകില്ല എന്നും മന്യ കൂട്ടിച്ചേർത്തു. ജീവിതപ്രതിസന്ധികളിൽ തളർന്ന് പോവുകയും ജീവൻ ഒടുക്കുകയും ചെയ്യുന്നവർക്ക് മന്യ എന്നും ഒരു മാതൃകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.