യേശുവിനെയും മാതാവിനെയും അവ​ഹേളിച്ച് സ്വിറ്റ്സർലൻഡിലെ ​മുസ്ലീം വനിതാ നേതാവ്; പ്രതിഷേധം കനത്തപ്പോൾ മാപ്പ് പറഞ്ഞ് രാജിവെച്ചു

യേശുവിനെയും മാതാവിനെയും അവ​ഹേളിച്ച് സ്വിറ്റ്സർലൻഡിലെ ​മുസ്ലീം വനിതാ നേതാവ്; പ്രതിഷേധം കനത്തപ്പോൾ മാപ്പ് പറഞ്ഞ് രാജിവെച്ചു

ബേൺ: യേശുവിന്റെയും മാതാവിൻ്റെയും ചിത്രത്തെ അവഹേളിച്ചതിനെതുടർന്നുണ്ടായ പ്രതിക്ഷേധങ്ങളെത്തുടർന്ന് മാപ്പു പറഞ്ഞ് രാജിവച്ച് സ്വിറ്റ്സർലൻഡിലെ ഗ്രീൻ പാർട്ടി നേതാവ് സനിജ അമേത്തി. യേശുവിനെ കൈകളിലെടുത്തിരിക്കുന്ന മാതാവിന്റെ ചിത്രത്തിന് നേരെ അമേതി വെടിയുതിർക്കുകയായിരുന്നു. ഇത് വൻ തോതിൽ പ്രതിഷേധത്തിന് കാരണമായി. ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരമൊരു പ്രവൃത്തി ചെയ്തത് എന്തിനാണെന്ന ചോദ്യം വൻ തോതിൽ ഉയർന്നു. ഒടുവിൽ മാപ്പ് പറഞ്ഞ് സനിജ അമേത്തി രാജിവെച്ചു.

“എൻ്റെ പോസ്റ്റ് വേദനിപ്പിച്ച ആളുകളോട് ഞാൻ ക്ഷമ ചോദിക്കുന്നു. അതിൻ്റെ മതപരമായ ഉള്ളടക്കം മനസിലാക്കിയപ്പോൾ നീക്കം ചെയ്തു," അമേതി സോഷ്യൽ മീഡിയയിൽ എഴുതി. ദേശീയ സംഘടനയുമായി ചേർന്ന് അമേത്തിയെ പുറത്താക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഗ്രീൻ - ലിബറൽ പാർട്ടിയുടെ സൂറിച്ച് ചാപ്റ്റർ അറിയിച്ചു. അമേതിയെ തിങ്കളാഴ്ച ജോലിയിൽ നിന്ന് നീക്കം ചെയ്തതായി കൺസൾട്ടിംഗ് സ്ഥാപനമായ ഫാർണർ ഗ്രൂപ്പ് പറഞ്ഞു.

അമേത്തിയുടെ നടപടിയെ അപലപിച്ച് സ്വിസ് ബിഷപ്പുമാർ രം​ഗത്തെത്തി. അമേത്തി യേശുവിനെയും മാതാവിനെയുമാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. ഇത് മത്രെന്മാർ ഉൾപ്പെടെയുള്ള അനേകം കത്തോലിക്കരുടെ മതബോധത്തെ വ്രണപ്പെടുത്തിയെന്ന് സോഷ്യൽ മീഡിയ വഴി പങ്കിട്ട കുറിപ്പിലൂടെ അറിയിച്ചു.

സ്വതന്ത്ര ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു അഭിഭാഷക ഗ്രൂപ്പായ ഓപ്പറേഷൻ ലിബെറോ അമേത്തി ക്ഷമ ചോദിച്ചതായും അവളുടെ പ്രവർത്തനങ്ങൾ തികച്ചും വിഡ്ഢിത്തം ആണെന്ന് സമ്മതിച്ചതായും പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.