'യാ​ഗി' 30 വർഷത്തിനിടയിൽ വിയറ്റ്നാമിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ്; മരണം 143 ആയി; കാർഷിക മേഖലയിൽ വ്യാപക നാശനഷ്ടം

'യാ​ഗി' 30 വർഷത്തിനിടയിൽ വിയറ്റ്നാമിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ്; മരണം 143 ആയി; കാർഷിക മേഖലയിൽ വ്യാപക നാശനഷ്ടം

ഹനോയ്: ആഞ്ഞടിച്ച യാഗി ചുഴലിക്കാറ്റിൽ‌ വിയറ്റ്നാമിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 143 ആയി. 58 പേരെ കാണാനില്ലെന്നും 764 പേർക്ക് പരിക്കേറ്റതായും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അറുപതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 18,000 വീടുകൾ തകർന്നു. കഴിഞ്ഞ 30 വർഷത്തിനിടയിൽ വിയറ്റ്നാമിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് യാഗി. ഈ വർഷം ഏഷ്യയിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റും യാഗി തന്നെയാണ്.

ശനിയാഴ്ച രാവിലെ വടക്കൻ വിയറ്റ്നാമിൽ കര തൊട്ട യാഗി രാജ്യത്തെ കാർഷിക മേഖലയെ ആകെ അടിമുടി തകർത്തിരിക്കുകയാണ്. 21 ലക്ഷം ഹെക്ടർ പ്രദേശത്തെ കൃഷി വ്യാപകമായി നശിച്ചു. മണിക്കൂറിൽ 149 കിലോമീറ്ററിലേറെ വേഗതയിലാണ് യാഗി ചുഴലിക്കാറ്റ് കരതൊട്ടത്‌. ഇതിന് പിന്നാലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രാജ്യത്തെയാകെ ദുരിതത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടു.

കെട്ടിടങ്ങളുടെയും വീടുകളുടെയും മേൽക്കൂരകൾ കാറ്റിൽ പറന്നുപോയി. നിരവധി മരങ്ങൾ കടപുഴകി വീണു. അതിനിടെ ഫു തോ പ്രവിശ്യയിലെ ഫോംഗ് ചൌ പാലം തകർന്ന് വീണതായും റിപ്പോർട്ടുകളുണ്ട്. ട്രക്ക് അടക്കം നിരവധി വാഹനങ്ങൾ പാലത്തിനൊപ്പം നദിയിലേക്ക് പതിച്ചു. പത്ത് കാറുകളും രണ്ട് സ്കൂട്ടറും ട്രക്കും അടക്കമുള്ള വാഹനങ്ങളാണ് റെഡ് റിവറിലേക്ക് പാലം തകർന്ന് പതിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.