ഉത്രാടപ്പുലരിയില്‍ യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്; ടേക്ക് ഓഫ് ചെയ്തത് 12 മണിക്കൂര്‍ വൈകി

 ഉത്രാടപ്പുലരിയില്‍ യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്; ടേക്ക് ഓഫ് ചെയ്തത് 12 മണിക്കൂര്‍ വൈകി

ന്യൂഡല്‍ഹി: യാത്രക്കാരെ വലച്ച എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഡല്‍ഹി- കൊച്ചി വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. വിമാനം 12 മണിക്കൂര്‍ വൈകിയാണ് ടേക്ക് ഓഫ് ചെയ്തത്. ഇന്നലെ രാത്രി 8:55 ന് പുറപ്പടേണ്ട വിമാനം ഇന്ന് രാവിലെ ഒമ്പതിനാണ് പുറപ്പെട്ടത്.

വിമാനം വൈകിയതിനാല്‍ ഓണത്തിന് നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ അടക്കമുള്ള നിരവധി യാത്രക്കാരെ വലച്ചു. രാവിലെ ആറിന് വിമാനം പുറപ്പെടും എന്നാണ് അവസാനം അറിയിച്ചതെങ്കിലും വീണ്ടും വിമാനം പുറപ്പെടാന്‍ വൈകിയതാണ് യാത്രക്കാര്‍ പ്രതിഷേധിക്കാന്‍ കാരണം.

വിമാനം വൈകാനുള്ള കാരണം എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ പറഞ്ഞില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ഭക്ഷണമോ മറ്റ് സൗകര്യമോ ഒന്നും അധികൃതര്‍ ഒരുക്കി തന്നില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.