ഇസ്ലമാബാദ്: അല്‍ ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലാണ് ഹംസയുള്ളത്. അവിടെ ഒളിത്താവളത്തിലിരുന്ന് അല്‍ ഖ്വയ്ദയെ പുനസംഘടിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ബ്രിട്ടീഷ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ മിററാണ് 'വാര്‍ത്ത പുറത്തു വിട്ടത്. സഹോദരന്‍ അബ്ദുള്ള ബിന്‍ ലാദിനൊപ്പം ചേര്‍ന്നാണ് ഹംസ അല്‍ ഖ്വയ്ദയെ ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നത്. ഒളിവിലിരുന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ ആക്രമണം നടത്താനാണ് ഹംസയുടെയും സംഘത്തിന്റെയും പദ്ധതിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഹംസ ജീവിച്ചിരിക്കുന്ന വിവരം മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ക്ക് അറിയാം. അവര്‍ നിരന്തരം ഹംസയെയും കുടുംബത്തെയും സന്ദര്‍ശിക്കുകയും സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
2019 ലെ അമേരിക്കന്‍ ആക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടെന്നായിരുന്നു വിവരം. അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കുമെതിരെ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഹംസയുടെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഹംസ കൊല്ലപ്പെട്ട വാര്‍ത്തയും പുറത്ത് വരുന്നത്.
എന്നാല്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹംസ എവിടെ വെച്ചാണ് കൊല്ലപ്പെട്ടതെന്നത് വ്യക്തമായിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.