ബ്രിസ്ബെയ്ന്‍: ബ്രിസ്ബെയ്നില്‍ ഇപ്സ്വിച്ചില്‍ താമസിച്ചിരുന്ന മലയാളി യുവാവിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ നടുക്കത്തിലാണ് പ്രവാസി സമൂഹം. ഇപ്സ്വിച്ചില്‍ താമസിച്ചിരുന്ന കോട്ടയം ഉഴവൂര്‍ സ്വദേശി ഗിരീഷ് ചന്ദ്രന്‍ (43) ആണ് നാട്ടില്‍ വച്ചു മരിച്ചത്. ഗിരീഷിനെ അനുസ്മരിക്കാന്‍ ഇപ്സ്വിച്ചില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. ഏറെ ഹൃദയവേദനയോടെയാണ് പലരും ഗിരീഷുമൊത്തുള്ള തങ്ങളുടെ ഓര്‍മകള്‍ പങ്കുവെച്ചത്. ഗിരീഷിന്റെ സംസ്‌കാരം കഴിഞ്ഞ ദിവസം നാട്ടില്‍ നടത്തി.
ഗിരീഷ് ചന്ദ്രന്റെ ഓര്‍മകള്‍ പങ്കുവെച്ച് ഇപ്സ്വിച്ചില്‍ ഒത്തുകൂടിയ മലയാളികള്‍
കെയര്‍ സെന്റര്‍ ജീവനക്കാരനായ ഗിരീഷിന്റെ ഭാര്യയും നഴ്‌സുമായ അമ്പിളി കാന്‍സര്‍ ബാധിച്ച് രണ്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഗിരീഷ് മക്കളായ ശ്രീലക്ഷ്മിക്കും മാളവികയ്ക്കുമൊപ്പം നാട്ടിലേക്കു മടങ്ങിയത്. 2011-ല്‍ യു.കെയില്‍ നിന്നാണ് കുടുംബം ഓസ്‌ട്രേലിയയിലേക്കു കുടിയേറിയത്. മലയാളി സമൂഹത്തിലെ എല്ലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സ്‌പോര്‍ട്‌സിലും ഉള്‍പ്പെടെ സജീവമായിരുന്ന ഗിരീഷിന്റെ വേര്‍പാട് മലയാളികള്‍ക്കിടയില്‍ വലിയ നടുക്കമുണ്ടാക്കിയിരിക്കുകയാണ്.
ഉഴവൂര്‍ ഹരിസദനത്തില്‍ (മഠത്തില്‍) പരേതനായ ചന്ദ്രശേഖരന്‍ നായരുടെ മകനാണ് ഗിരീഷ്. ഗിരീഷിന്റെ ഭാര്യ പരേതയായ അമ്പിളിരാജ് ശങ്കരാശേരില്‍ ഉഴവൂര്‍. മക്കള്‍: ശ്രീലക്ഷ്മി, മാളവിക (വിദ്യാര്‍ത്ഥികള്‍).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.