'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' അപ്രായോഗികം; നയം ജനാധിപത്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഖാര്‍ഗെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' അപ്രായോഗികം; നയം ജനാധിപത്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഖാര്‍ഗെ

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം അപ്രായോഗികമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നയം ജനാധിപത്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ആവശ്യാനുസരണം തിരഞ്ഞെടുപ്പ് നടത്തണമെന്നും ഖാര്‍ഗെ വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യോട് സംസാരിക്കുകയായിരുന്നു അദേഹം.

വിഷയത്തില്‍ ഖാര്‍ഗെയുടെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തി. നയവുമായി ബന്ധപ്പെട്ട കൂടിയാലോചന പ്രക്രിയയില്‍ പങ്കെടുത്ത 80 ശതമാനത്തിലധികം പേരും നയത്തെ അനുകൂലിച്ചതില്‍ പ്രതിപക്ഷത്തിന് സമ്മര്‍ദമുണ്ടായേക്കാം. നയത്തെ യുവാക്കള്‍ പ്രത്യേകിച്ച് വളരെയധികം അനുകൂലിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം ബുധനാഴ്ച അംഗീകാരം നല്‍കി. ഇതോടെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.