മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് സിപിഐ തീരുമാനം

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് സിപിഐ തീരുമാനം

തിരുവനന്തപുരം: മൂന്ന് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കേണ്ടതില്ലെന്ന് ഇന്ന് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. ഇളവുകള്‍ നല്‍കണോയെന്ന കാര്യത്തില്‍ ജില്ലാ കൗണ്‍സിലുകളുടെ ശുപാര്‍ശ അനുസരിച്ച് സംസ്ഥാന കൗണ്‍സില്‍ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പി തിലോത്തമന്‍, വിഎസ് സുനില്‍ കുമാര്‍, ഇഎസ് ബിജിമോള്‍, കെ രാജു, സി ദിവാകരന്‍ എന്നിവര്‍ മൂന്ന് തവണ തുടര്‍ച്ചയായി മത്സരിച്ചവരാണ്. ഇവരില്‍ ആര്‍ക്കെങ്കിലും ഇളവുകള്‍ വേണമോയെന്ന കാര്യത്തില്‍ സംസ്ഥാന കൗണ്‍സില്‍ പരിശോധിക്കും. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കും. സംഘടനാ ചുമതലയുള്ളയാള്‍ മത്സരിച്ചാല്‍ സ്ഥാനമൊഴിയേണ്ടിവരുമെന്നും കാനം പറഞ്ഞു.

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് ഇക്കുറി സീറ്റ് നല്‍കില്ല. സംഘടനാ ചുമതലയുള്ളയാള്‍ മത്സരിച്ചാല്‍ സ്ഥാനമൊഴിയണം. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കും. പുതിയ തലമുറയെ കൊണ്ടുവരണം എന്ന നിലപാടില്‍ മാറ്റമില്ല. വ്യക്തികളുടെ സ്വാധീനം പ്രാധാന്യമുള്ളതല്ല. പാര്‍ട്ടിക്കാണ് പ്രാധാന്യം. ജയസാധ്യതയെന്നത് ആപേക്ഷികമാണ്. താന്‍ ജയസാധ്യത കല്‍പ്പിക്കുന്നയാള്‍ക്ക് മറ്റൊരാള്‍ ജയസാധ്യത പറയണമെന്നില്ല.

ജനങ്ങള്‍ക്കും മറ്റൊരു കാഴ്ചപ്പാടായിരിക്കും ഉണ്ടാകുക. സ്ഥാനാര്‍ഥികളെക്കുറിച്ച് പറയാറായിട്ടില്ല. അതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. മാനദണ്ഡങ്ങളില്‍ എന്തെങ്കിലും ആക്ഷേപമുള്ളവര്‍ക്ക് പാര്‍ട്ടിയെ അറിയിക്കാനുള്ള അവസരമുണ്ടെന്നും കാനം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.