ലണ്ടന്‍: ബ്രിട്ടനിലെ കെന്റില്‍ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ലോകത്താകമാനം വ്യാപിച്ചേക്കാമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇത് വാക്സിന്‍ നല്‍കുന്ന സംരക്ഷണത്തെ ദുര്‍ബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നും യുകെ ജനറ്റിക് സര്‍വയലന്‍സ് പ്രോഗ്രാം മേധാവി ഷാരോണ്‍ പീകോക്ക് അറിയിച്ചു.
ബ്രിട്ടനില്‍ ഇതിനോടകം വ്യാപിച്ച പുതിയ യുകെ വകഭേദം ശക്തമാണെന്നും ലോകത്തെ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ വ്യാപന ശേഷിയുള്ള കൊവിഡിന്റെ 1.1.7 എന്ന വകഭേദമാണ് ബ്രിട്ടനില്‍ മാസങ്ങളായി വ്യാപിച്ചിരുന്നത്. ഇത് പ്രതിരോധിക്കുന്നതിന് വാക്സിന്‍ ഫലപ്രദമായിരുന്നു. എന്നാല്‍, ഇതിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചു.
ഇത് പ്രതിരോധ ശേഷിയെയും വാക്സിന്റെ ഫലപ്രാപ്തിയെയും ബാധിച്ചേക്കാമെന്നും ഷാരോണ്‍ പീകോക്ക് ബിബിസിയോട് വ്യക്തമാക്കി. ലോകത്തെ തകര്‍ക്കാന്‍ ശേഷിയുള്ള പുതിയ വൈറസ് വകഭേദം വാക്സിനേഷന് കനത്ത ഭീഷണിയാണ്. ബ്രിട്ടീഷ് വകഭേദത്തിന് കൂടുതല്‍ വ്യാപന ശേഷിയുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക, ബ്രസീലിയന്‍ വകഭേദങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണ്.
കൊവിഡിനെ മറികടക്കാന്‍ സാധിക്കുകയോ അല്ലെങ്കില്‍ ജനിതക മാറ്റം സംഭവിച്ച് ഈ വൈറസ് സ്വയം അപകടകാരിയല്ലാതെ മാറുകയോ ചെയ്താല്‍ മാത്രമേ കൊവിഡ് ഭീതി ഒഴിയുകയുള്ളു. എന്നാല്‍, ഇതിനായി പത്ത് വര്‍ഷങ്ങളെങ്കിലും എടുത്തേക്കാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റലില്‍ ആദ്യമായി കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് വകഭേദത്തെ ശാസ്ത്രജ്ഞന്‍മാരുടെ സംഘം 'ഉത്കണ്ഠയുടെ വേരിയന്റ്' എന്നാണ് നാമകരണം ചെയ്തത്. E484K വകഭേദത്തില്‍പ്പെട്ട 21 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. വൈറസിന്റെ സാന്നിധ്യം പ്രോട്ടീനിലാണ് കണ്ടെത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.