ഷിരൂര്‍: ഷിരൂരില്‍ നിന്നും അര്‍ജുന്റെ മൃതദേഹം ഇന്നോ നാളെ രാവിലെയോ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തും. മൃതദേഹത്തില്‍ നിന്ന് ഡി.എന്‍.എ സാംപിള്‍ ശേഖരിച്ച് ഹൂബ്‌ളി റീജണല്‍ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഫലം വരാന്‍ 18 മണിക്കൂര്‍ വരെ സമയമെടുത്തേക്കുമെന്നാണ് വിവരം.
ഇന്ന് ഉച്ചയോടെ ഫലം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനെ പൊലീസ് അറിയിച്ചിട്ടുള്ളത്. അങ്ങനെയെങ്കില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്ന് വൈകുന്നേരം തന്നെ മൃതദേഹം കൊണ്ടുവരാന്‍ സാധിക്കും. മൃതദേഹം കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കണ്ണാടിക്കലിലെ വീടുവരെ കര്‍ണാടക പൊലീസ് ആംബുലന്‍സിന് അകമ്പടി വരും.
മൃതദേഹം കാര്‍വാര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേസമയം ലോറിയുടെ കാബിനില്‍ നിന്ന് അര്‍ജുന്റെ ഒരു അസ്ഥി കൂടെ കണ്ടെത്തി. ഇത് ഫൊറന്‍സിക് സംഘം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അര്‍ജുന്റെ വസ്ത്രങ്ങള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങള്‍, പുതപ്പ്, ഗ്യാസ് സിലിന്‍ഡര്‍, മകനുള്ള കളിപ്പാട്ടം, ചെരിപ്പ്, വെള്ളം സൂക്ഷിക്കുന്ന വലിയ ബോട്ടില്‍, അരി എന്നിവയും കാബിനില്‍ നിന്ന് കണ്ടെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.