കോഴിക്കോട്: വനം മന്ത്രി എ.കെ. ശശീന്ദ്രനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ എന്‍സിപിയില്‍ ധാരണയായി. എ.കെ. ശശീന്ദ്രന് പകരം കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് മന്ത്രിയാകും.
ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് നിന്നും മാറണമെന്ന് ശരദ് പവാര്‍ നിര്‍ദേശിച്ചതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയുണ്ടെന്ന് തോമസ് കെ. തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം മാറണമെന്നാണ് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നിര്‍ദേശമെന്ന് പി.സി. ചാക്കോ അറിയിച്ചു. ശശീന്ദ്രനും തോമസ് കെ. തോമസിനുമൊപ്പം മുഖ്യമന്ത്രിയെ കാണാനാണ് നിര്‍ദേശം. ഒക്ടോബര്‍ മൂന്നിനായിരിക്കും കൂടിക്കാഴ്ച. ശശീന്ദ്രന്‍ മാറണമെന്ന പാര്‍ട്ടി തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ചാക്കോ പറഞ്ഞു.
എന്‍സിപിയിലെ രണ്ട് എംഎല്‍എമാരും രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021 ലെ തിരഞ്ഞെടുപ്പിന് ശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിനിടെ, കോണ്‍ഗ്രസില്‍നിന്നു പി.സി ചാക്കോയെത്തി എന്‍സിപി സംസ്ഥാന പ്രസിഡന്റായി.
മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു നേരത്തെ ചാക്കോയുടെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ തോമസ് കെ. തോമസ് അസംതൃപ്തനായിരുന്നു. വൈകാതെ പി.സി ചാക്കോയും തോമസ്.കെ തോമസിന്റെ ആവശ്യത്തെ പിന്തുണച്ചതോടെയാണ് ശശീന്ദ്രന് സ്ഥാനം ഒഴിയേണ്ടി വരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.