മെക്സിക്കോസിറ്റി: ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ മെക്സിക്കോയിൽ ഭ്രൂണഹത്യകൾ ദിനംപ്രതി വർധിക്കുന്നെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. 2007 മുതൽ 2024 വരെയുള്ള കാലയളവിൽ മെക്സിക്കോ സിറ്റിയിൽ മാത്രം 864,750 കുഞ്ഞുങ്ങൾക്കാണ് ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചത്. ഗർഭാവസ്ഥയിലുള്ളവരുടെ ജീവനെക്കുറിച്ച് മെക്‌സിക്കൻ തലസ്ഥാനത്ത് നിന്ന് പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് ഞടുക്കുന്ന വിവരമുള്ളത്.
ഒന്‍പത് ലക്ഷത്തോളം കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തുവാന്‍ അനുവദിച്ച ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി പ്രോലൈഫ് സംഘടനകള്‍ രംഗത്തെത്തി. "ഗർഭഛിദ്രം ഒരു അവകാശമല്ല" എന്ന ക്യാംപെയ്‌നിൽ ചേരാൻ പ്രോലൈഫ് സംഘടനകള്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
ക്യാംപെയിനില്‍ ഇതിനകം ഒന്‍പതിനായിരത്തിലധികം പേര്‍ ഒപ്പിട്ടുണ്ട്. നിയമസഭാംഗങ്ങൾ ജീവൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ആയിരക്കണക്കിന് മെക്സിക്കന്‍ ജനതയുടെ ശബ്ദവും ഇച്ഛാശക്തിയുമാണ് ഈ ഒപ്പിട്ടവരെന്ന് പ്രോലൈഫ് സന്നദ്ധപ്രവർത്തകനായ അഡ്രിയാൻ മാർട്ടഗോൺ പറഞ്ഞു.
2018 മുതൽ 2024 വരെയുള്ള വെറും ആറ് വർഷത്തിനുള്ളിൽ മെക്സിക്കോയിലെ ഒന്‍പത് സംസ്ഥാനങ്ങളില്‍ ഗർഭാവസ്ഥയുടെ 12 ആഴ്ച വരെ ഗർഭഛിദ്രം കുറ്റകരമല്ലാതാക്കുന്ന നിയമം പാസാക്കിയിരിന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.