തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് നൂറിലധികം സ്ഥലങ്ങളില്‍ കുടിവെള്ളം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. അരുവിക്കരയിലെ ജല ശുദ്ധീകരണ ശാലയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതാണ് വിതരണം മുടങ്ങാന്‍ കാരണം. രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറുമണിവരെയാണ് കുടിവെള്ളം തടസപ്പെടുക.
കുറച്ച് നാളുകളായി തലസ്ഥാന നഗരിയില്‍ ഇടയ്ക്കിടെ വെള്ളം മുടങ്ങുന്നത് നഗരവാസികളെ ദുരിതത്തിലാക്കുകയാണ്. നാഗര്‍ കോവില്‍ റെയില്‍പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പിന്റെ പണികള്‍ക്കായി ആറ് ദിവസം കുടിവെള്ളം മുടങ്ങിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അരുവിക്കരയിലുള്ള 86 എം.എല്‍.ഡി ജല ശുദ്ധീകരണശാലയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വഴയില, ഇന്ദിരാനഗര്‍, പേരൂര്‍ക്കട, ഊളമ്പാറ, ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സ് ഫാക്ടറിയും പരിസര പ്രദേശങ്ങളും, സ്വാതിനഗര്‍, സൂര്യനഗര്‍, പൈപ്പിന്‍മൂട്, ജവഹര്‍നഗര്‍, ഗോള്‍ഫ്ലിംഗ്‌സ്, കവടിയാര്‍, ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍, ക്ലിഫ്ഹൗസ്, നന്ദന്‍കോട്, കുറവന്‍കോണം, ചാരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക് എന്നീ സ്ഥലങ്ങളില്‍ ജലവിതരണം തടസപ്പെടും.
ചൂഴമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം, ഗാന്ധിപുരം, ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മണ്‍വിള, മണക്കുന്ന്,ആലത്തറ, ചെറുവയ്ക്കല്‍, ഞാണ്ടൂര്‍ക്കോണം, തൃപ്പാദപുരം, ചേങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, പള്ളിപ്പുറം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കല്‍ കോളേജ് പരിസരം, കണ്ണമ്മൂല, കരിക്കകം, ഉള്ളൂര്‍, പ്രശാന്ത് നഗര്‍, പോങ്ങുമ്മൂട്, ആറ്റിപ്ര, കുളത്തൂര്‍, പൗണ്ട്കടവ്, കരിമണല്‍, കുഴിവിള, വെട്ടുറോഡ് എന്നിവിടങ്ങളിലും കുടിവെള്ളം മുടങ്ങും.
കാട്ടായിക്കോണം, പുത്തന്‍പള്ളി, ആറ്റുകാല്‍, വലിയതുറ, പൂന്തുറ, ബീമാപള്ളി, മാണിക്യവിളാകം, മുട്ടത്തറ, പുഞ്ചക്കരി, കരമന,ആറന്നൂര്‍, മുടവന്‍മുകള്‍, നെടുംകാട്, കാലടി, പാപ്പനംകോട്, മേലാംകോട്, പൊന്നുമംഗലം, വെള്ളായണി, എസ്റ്റേറ്റ്, നേമം, പ്രസാദ് നഗര്‍, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകള്‍, തിരുമല, വലിയവിള, പി.ടി.പി, കൊടുങ്ങാനൂര്‍, കാച്ചാണി, നെട്ടയം, വട്ടിയൂര്‍ക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തുംമൂല തുടങ്ങിയ പ്രദേശങ്ങളിലും ജലവിതരണം തടസപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.